അഹറോന്റെ പുത്രന്മാര്
1 : സീനായ് മലമുകളില്‍വച്ച് ദൈവം മോശയോടു സംസാരിക്കുമ്പോള്‍ അഹറോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു.
2 : അഹറോന്റെ പുത്രന്മാരുടെ പേരുകള്‍: ആദ്യജാതനായ നാദാബും അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരും.
3 : ഇവര്‍ പൗരോഹിത്യശുശ്രൂഷ ചെയ്യാന്‍ അഭിഷിക്തരായ അഹറോന്റെ പുത്രന്മാരാണ്.
4 : ഇവരില്‍ നാദാബും അബിഹുവും സീനായ്മരുഭൂമിയില്‍ കര്‍ത്താവിന്റെ മുന്പില് അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ അവിടെവച്ചു മരിച്ചു. അവര്‍ക്കു സന്താനങ്ങളില്ലായിരുന്നു. അതിനാല്‍, എലെയാസറും ഇത്താമറും തങ്ങളുടെ പിതാവായ അഹറോന്റെ ജീവിതകാലത്തുതന്നെ പുരോഹിതന്മാരായി സേവനമനുഷ്ഠിച്ചു.
ലേവ്യരുടെ കടമകള്‍
5 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
6 : ലേവിഗ്രോത്രത്തെ കൊണ്ടുവന്ന് അഹറോന്റെ ശുശ്രൂഷയ്ക്കു നിയോഗിക്കുക.
7 : അവര്‍ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം സമാഗമകൂടാരത്തിനു മുമ്പില്‍ അഹറോനും സമൂഹത്തിനും വേണ്ടി സേവനമനുഷ്ഠിക്കട്ടെ.
8 : സമാഗമകൂടാരത്തിലെ വസ്തുക്കളുടെ മേല്‍നോട്ടവും അവര്‍ക്കായിരിക്കും. കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ഇസ്രായേല്‍ ജനത്തിനും അവര്‍ സേവനം ചെയ്യണം.
9 : ലേവ്യരെ അഹറോനും പുത്രന്മാര്ക്കും വേണ്ടി നിയോഗിക്കുക. ഇസ്രായേല്‍ ജനത്തില്‍ നിന്ന് അഹറോന് പൂര്‍ണ്ണമായും നല്കപ്പെട്ടവരാണിവര്.
10 : നീ അഹറോനെയും പുത്രന്മാരെയും പൗരോഹിത്യശുശ്രൂഷയ്ക്കായി അധികാരപ്പെടുത്തുകയും അവര്‍ അത് അനുഷ്ഠിക്കുകയും ചെയ്യണം. മറ്റാരെങ്കിലും വിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവരെ വധിക്കണം.
11 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
12 : ഇസ്രായേലിലെ ആദ്യജാതന്മാര്ക്കുപകരം ഞാന്‍ ലേവ്യരെ തിരഞ്ഞെടുത്തിരിക്കുന്നു. അവര്‍ എനിക്കുള്ളവരാണ്.
13 : എന്തെന്നാല്‍, കടിഞ്ഞൂല്‍ പുത്രന്മാരെല്ലാം എന്റേതാണ്. ഈജിപ്തുകാരുടെ ആദ്യജാതന്മാരെ നിഗ്രഹിച്ചപ്പോള്‍ ഇസ്രായേലിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂല്‍ സന്താനങ്ങളെ എനിക്കായി ഞാന്‍ മാറ്റിനിര്‍ത്തി; അവര്‍ എന്റെ സ്വന്തമാണ്; ഞാനാണു കര്‍ത്താവ്.
ലേവ്യരുടെ ജനസംഖ്യ
14 : സീനായ്മരുഭൂമിയില്‍വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
15 : ഒരു മാസവും അതിനുമേലും പ്രായമുള്ള ലേവിപുത്രന്മാരുടെ കണക്ക് ഗോത്രവും കുടുംബവും അനുസരിച്ച് എടുക്കുക.
16 : കര്‍ത്താവു കല്പിച്ചതുപോലെ മോശ അവരുടെ കണക്കെടുത്തു.
17 : ലേവിയുടെ പുത്രന്മാര് ഇവരായിരുന്നു: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി.
18 : കുടുംബമനുസരിച്ച് ഗര്‍ഷോന്റെ പുത്രന്മാരുടെ പേരുകള്‍: ലിബ്നി, ഷിമെയി.
19 : കുടുംബമനുസരിച്ച് കൊഹാത്തിന്റെ പുത്രന്മാര് ഇവരാണ്: അമ്രാം, യിസ്ഹാര്‍, ഹെബ്രോണ്‍, ഉസ്സിയേല്‍.
20 : കുടുംബമനുസരിച്ച് മെറാറിയുടെ പുത്രന്മാര്: മഹ്ലി, മൂഷി. ഇവയാണ് പിതൃഗോത്രപ്രകാരം ലേവ്യരുടെ കുടുംബങ്ങള്‍.
21 : ലിബ്നിയരുടെയും ഷിമെയിയരുടെയും കുടുംബങ്ങളുടെ ഉദ്ഭവം ഗര്‍ഷോനില്‍ നിന്നാണ്. ഇവയാണ് ഗര്‍ഷോന്യകുടുംബങ്ങള്‍.
22 : ഒരു മാസവും അതില്‍ക്കൂടുതലുംപ്രായമുള്ള പുരുഷന്മാര് ഏഴായിരത്തിയഞ്ഞൂറ്.
23 : ഗര്‍ഷോന്‍കുടുംബക്കാര്‍ കൂടാരത്തിന്റെ
24 : പിറകില്‍ പടിഞ്ഞാറുവശത്ത് ലായേലിന്റെ മകന് എലിഫാസിന്റെ നേതൃത്വത്തില്‍ പാളയമടിക്കണം.
25 : ഗര്‍ഷോന്‍കുടുംബക്കാര്‍ സമാഗമകൂടാരത്തില്‍ പെട്ടകം, കൂടാരം, അതിന്റെ
26 : ആവരണം, വാതിലിന്റെ തിരശ്ശീല, കൂടാരത്തിനും ബലിപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്റെ വിരികള്‍, അങ്കണവാതിലിന്റെ യവനിക, അവയുടെ ചരടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സകല ജോലികളും ചെയ്യണം.
27 : അമ്രാമ്യര്‍, യിസ്ഹാര്യര്‍, ഹെബ്രോണ്യര്‍, ഉസ്സിയേല്യര്‍ എന്നിവര്‍ കൊഹാത്തില്‍നിന്നു ജനിച്ച കുടുംബങ്ങളാകുന്നു.
28 : ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷന്മാര് എണ്ണായിരത്തിയറുനൂറ്. വിശുദ്ധസ്ഥലത്ത് ശുശ്രൂഷചെയ്യാനുള്ള കടമ അവരുടേതാണ്.
29 : കൊഹാത്തുകുടുംബങ്ങള്‍ കൂടാരത്തിന്റെ തെക്കുവശത്താണ് പാളയമടിക്കേണ്ടത്.
30 : അവരുടെ നേതാവ് ഉസ്സിയേലിന്റെ മകന് എലിസാഫാന്‍ ആണ്.
31 : പേടകം, മേശ, വിളക്കുകാല്, ബലിപീഠങ്ങള്‍, വിശുദ്ധസ്ഥലത്തു പുരോഹിതന് ശുശ്രൂഷയ്ക്കുപയോഗിക്കുന്ന പാത്രങ്ങള്‍, തിരശ്ശീല എന്നിവയും അവയെ സംബന്ധിക്കുന്ന ജോലികളും ഇവരുടെ ചുമതലയാണ്.
32 : പുരോഹിതനായ അഹറോന്റെ പുത്രന് എലെയാസറിന് ലേവ്യരുടെ നേതാക്കളുടെ നേതൃത്വവും വിശുദ്ധസ്ഥലവിചാരിപ്പുകാരുടെ മേല്‍നോട്ടവും ഉണ്ടായിരിക്കും.
33 : മഹ്ലി, മൂഷി എന്നീ കുടുംബങ്ങള്‍ മെറാറിയില്‍ നിന്ന് ഉണ്ടായി.
34 : ഇവയാണ്ടമറാറിക്കുടുംബങ്ങള്‍. അവയില്‍ ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷന്മാര് ആറായിരത്തിയിരുനൂറ്.
35 : മെറാറിഗോത്രത്തിന്റെ തലവന്‍ അബിഹയിലിന്റെ മകന് സൂരിയേല്‍ ആയിരുന്നു. കൂടാരത്തിനു വടക്കുഭാഗത്താണ് അവര്‍ പാളയമടിക്കേണ്ടത്.
36 : മെറാറിയുടെ പുത്രന്മാര് കൂടാരത്തിന്റെ ചട്ടക്കൂട്, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, മറ്റുപകരണങ്ങള്‍ ഇവയുമായി ബന്ധപ്പെടുന്ന എല്ലാ ജോലികളും ചെയ്യണം.
37 : അങ്കണത്തിന്റെ തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, കുറ്റികള്‍, ചരടുകള്‍ ഇവയുടെ മേല്‍നോട്ടവും അവര്‍ വഹിക്കണം.
38 : സമാഗമകൂടാരത്തിനു മുമ്പില്‍ കിഴക്കുവശത്ത് പാളയമടിക്കേണ്ടത് മോശയും, അഹറോനും അവന്റെ പുത്രന്മാരുമാണ്. വിശുദ്ധസ്ഥലത്ത് ഇസ്രായേല്‍ ജനത്തിനുവേണ്ടി നിര്‍വഹിക്കേണ്ട എല്ലാ ആരാധനയുടെയും ചുമതല അവര്‍ക്കാണ്. മറ്റാരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവനെ വധിക്കണം.
39 : കര്‍ത്താവു കല്പിച്ചതനുസരിച്ച് മോശയും അഹറോനും കൂടി ഒരു മാസവും അതിനുമേലും പ്രായമുള്ള ലേവ്യരുടെ എണ്ണമെടുത്തപ്പോള്‍ സംഖ്യ ഇരുപത്തീരായിരമായിരുന്നു.
ലേവ്യര്‍ ആദ്യജാതര്‍ക്കു പകരം
40 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനങ്ങളില്‍ ഒരു മാസവും അതിനുമേലും പ്രായമുള്ള എല്ലാ കടിഞ്ഞൂല്പുത്രന്മാരെയും പേര് വിളിച്ച് എണ്ണുക.
41 : ഇസ്രായേലിലെ ആദ്യജാതന്മാര്ക്കു പകരംലേവ്യരെ എനിക്കായി മാറ്റിനിര്‍ത്തുക. അതുപോലെ, ഇസ്രായേല്യരുടെ മൃഗങ്ങളുടെ കടിഞ്ഞൂലുകള്‍ക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായി മാറ്റിനിര്‍ത്തുക. ഞാനാണ് കര്‍ത്താവ്.
42 : കര്‍ത്താവു കല്പിച്ചതുപോലെ മോശ ഇസ്രായേല്യരുടെ ആദ്യജാതന്മാരെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തി.
43 : ഒരു മാസവും അതിനുമേലും പ്രായമുള്ള ആദ്യജാതരായ എല്ലാ പുരുഷസന്താനങ്ങളെയും വേര്‍തിരിച്ച് എണ്ണിയപ്പോള്‍ ഇരുപത്തീരായിരത്തിയിരുനൂറ്റിയെഴുപത്തിമൂന്നു പേര് ഉണ്ടായിരുന്നു.
44 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
45 : ഇസ്രായേല്യരുടെ ആദ്യജാതന്മാര്ക്കുപകരം ലേവ്യരെ എടുക്കുക; അവരുടെ കന്നുകാലികള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെയും.
46 : ലേവ്യര്‍ എനിക്കുള്ളവരാണ്.
47 : ഞാനാണു കര്‍ത്താവ്.
48 : ലേവ്യപുരുഷന്മാരുടെ എണ്ണത്തില്‍ കവിഞ്ഞുള്ള ഇരുനൂറ്റിയെഴുപത്തിമൂന്ന് ഇസ്രായേല്ആദ്യജാതന്മാരുടെ വീണ്ടെടുപ്പിന്, ആളൊന്നിന് അഞ്ചു ഷെക്കല്‍വീതം എടുത്ത് അധികം വരുന്നവരുടെ വീണ്ടെടുപ്പിനുവേണ്ടി അഹറോനെയും മക്കളെയും ഏല്പിക്കുക. വിശുദ്ധസ്ഥലത്തെനിരക്കനുസരിച്ച് ഇരുപതുഗേരായാണ് ഒരു ഷെക്കല്‍.
49 : ലേവ്യരാല്‍ വീണ്ടെടുക്കപ്പെടാതെ അവശേഷിച്ചവരുടെ വീണ്ടെടുപ്പുവില മോശ ശേഖരിച്ചു.
50 : ഇസ്രായേലിലെ ആദ്യജാതരില്‍നിന്ന് വിശുദ്ധ സ്ഥലത്തെ ഷെക്കലിന്റെ കണക്കനുസരിച്ച് ആയിരത്തിമുന്നൂറ്ററുപത്തഞ്ചു ഷെക്കല്‍ മോശ പിരിച്ചെടുത്തു.
51 : കര്‍ത്താവിന്റെ കല്പനയനുസരിച്ച് മോശ വീണ്ടെടുപ്പുവില അഹറോനെയും മക്കളെയും ഏല്പിച്ചു.
അദ്ധ്യായം 4
കൊഹാത്യരുടെ കടമകള്‍
1 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2 : കുലവും കുടുംബവുമനുസരിച്ച് ലേവിഗോത്രത്തിലെ കൊഹാത്യരുടെ കണക്കെടുക്കുക.
3 : മുപ്പതു മുതല്‍ അമ്പതുവരെ വയസ്സും സമാഗമകൂടാരത്തില്‍ സേവനം ചെയ്യാന്‍ ശേഷിയുമുള്ളവരുടെ കണക്കാണ് എടുക്കേണ്ടത്.
4 : സമാഗമ കൂടാരത്തില്‍ അതിവിശുദ്ധ വസ്തുക്കള്‍ സംബന്ധിച്ച് കൊഹാത്യര്‍ അനുഷ്ഠിക്കേണ്ട ശുശ്രൂഷ ഇതാണ്:
5 : സമൂഹം പുറപ്പെടാനുള്ള സമയമാകുമ്പോള്‍ അഹറോനും പുത്രന്മാരും അകത്തു പ്രവേശിച്ച് തിരശ്ശീല അഴിച്ച്, അതുകൊണ്ടു സാക്ഷ്യപേടകം മൂടണം.
6 : അതിനുമീതേ ആട്ടിന്‍തോലുകൊണ്ടുള്ള ആവരണവും നീലനിറത്തിലുള്ള മറ്റൊരാവരണവും ഇടണം. പേടകം വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.
7 : തിരുസന്നിധാനമേശയില്‍ നീലത്തുണി വിരിച്ച്, താലങ്ങളും തട്ടങ്ങളും കലശങ്ങളും പാനീയബലിക്കുള്ള ചഷകങ്ങളും അതിന്മേല് വയ്ക്കണം. ദിനംതോറും സമര്‍പ്പിക്കുന്ന അപ്പവും അതിന്മേല് ഉണ്ടായിരിക്കണം.
8 : അവയുടെമേല്‍ ചെമന്നതുണി വിരിച്ച് ആട്ടിന്‍തോലു പൊതിയണം. മേശ വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.
9 : നീലത്തുണികൊണ്ട് വിളക്കുകാല്, വിളക്കുകള്‍, തിരി മുറിക്കാനുള്ള കത്രികകള്‍, തട്ടങ്ങള്‍, എണ്ണപ്പാത്രങ്ങള്‍ ഇവ മൂടണം.
10 : അതിന്റെ സകല ഉപകരണങ്ങളും ആട്ടിന്തോല് പൊതിഞ്ഞ് ചുമക്കാനുള്ള തണ്ടില്‍ സ്ഥാപിക്കണം.
11 : സുവര്ണബലിപീഠത്തിന്മേല് നീലത്തുണി വിരിച്ച്, ആട്ടിന്തോല് പൊതിഞ്ഞ്, അതു വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.
12 : വിശുദ്ധസ്ഥലത്തു ശുശ്രൂഷയ്ക്കുപയോഗിക്കുന്ന പാത്രങ്ങളെല്ലാം നീലത്തുണിയിലാക്കി ആട്ടിന്തോല് പൊതിഞ്ഞ് അതു വഹിക്കാനുള്ള ചട്ടക്കൂടില്‍ സ്ഥാപിക്കണം.
13 : ബലിപീഠത്തില്‍നിന്നു ചാരം നീക്കിയതിനുശേഷം അതിന്മേല് ചെമന്നതുണി വിരിക്കണം.
14 : ബലിപീഠത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം - അഗ്നികലശങ്ങള്‍, മുള്‍ക്കരണ്ടികള്‍, കോരികകള്‍, തട്ടങ്ങള്‍ എന്നിവ - അതിന്മേല് വയ്ക്കണം. അതിനുമുകളില്‍ ആട്ടിന്തോല് വിരിച്ച് അതു വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.
15 : അഹറോനും പുത്രന്മാരുംകൂടി വിശുദ്ധസ്ഥലവും അതിലെ ഉപകരണങ്ങളും പൊതിഞ്ഞുകഴിഞ്ഞ് സമൂഹം പുറപ്പെടുമ്പോള്‍ വാഹകരായി കൊഹാത്യര്‍ വരണം. എന്നാല്‍, അവര്‍ വിശുദ്ധ വസ്തുക്കളെ സ്പര്‍ശിക്കരുത്; സ്പര്‍ശിച്ചാല്‍ മരിക്കും. ഇവയെല്ലാമാണ് കൊഹാത്യര്‍ വഹിക്കേണ്ട സമാഗമകൂടാരത്തിലെ സാധനങ്ങള്‍.
16 : പുരോഹിതനായ അഹറോന്റെ മകന് എലെയാസര്‍ ദീപത്തിനുവേണ്ടി എണ്ണ, സുഗന്ധധൂപം, അനുദിനധാന്യബലിക്കുള്ള സാധനങ്ങള്‍, അഭിഷേകതൈലം എന്നിവയുടെ മേല്‍നോട്ടം വഹിക്കണം. കൂടാരത്തിന്റെയും അതിലുള്ള സകല സാധനങ്ങളുടെയും വിശുദ്ധ സ്ഥലത്തിന്റെയും അതിലെ ഉപകരണങ്ങളുടെയും ചുമതലയും അവന് തന്നെ വഹിക്കണം.
17 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
18 : കൊഹാത്യകുടുംബങ്ങളെ ലേവിഗോത്രത്തില്‍നിന്നു നശിച്ചുപോകാന്‍ ഇടയാക്കരുത്.
19 : അതിവിശുദ്ധ വസ്തുക്കളെ സമീപിക്കുമ്പോള്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന്, അഹറോനും പുത്രന്മാരും അകത്തുകടന്ന് അവരില്‍ ഓരോരുത്തരെയും അവരവരുടെ ജോലിക്കു നിയോഗിക്കണം.
20 : എന്നാല്‍, അവര്‍ അകത്തു കടന്ന് ക്ഷണനേരത്തേക്കുപോലും വിശുദ്ധ വസ്തുക്കളെ നോക്കരുത്; നോക്കിയാല്‍ അവര്‍ മരിക്കും.
ഗര്‍ഷോന്യരുടെ കടമകള്‍
21 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
22 : കുലവും കുടുംബവുമനുസരിച്ച് ഗര്‍ഷോന്യരുടെ കണക്കെടുക്കണം.
23 : മുപ്പതു മുതല്‍ അമ്പതുവരെ വയസ്സും സമാഗമകൂടാരത്തില്‍ സേവനം ചെയ്യാന്‍ ശേഷിയുമുള്ളവരുടെ എണ്ണമെടുക്കുക.
24 : ഗര്‍ഷോന്യകുടുംബങ്ങള്‍ക്ക് ശുശ്രൂഷ ചെയ്യുന്നതിലും ഭാരം വഹിക്കുന്നതിലുമുള്ള പങ്ക് ഇതാണ്:
25 : കൂടാരവിരികള്‍, സമാഗമകൂടാരം, അതിന്റെ ആവരണം, കൂടാരവാതിലിന്റെ തിരശ്ശീല,
26 : കൂടാരത്തിനും ബലിപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്റെ വിരികള്‍, അങ്കണകവാടത്തിലെ യവനിക, അവയുടെ ചരടുകള്‍, അവിടെ ശുശ്രൂഷചെയ്യാനുള്ള ഉപകരണങ്ങള്‍ എന്നിവ അവര്‍ വഹിക്കണം. ഇതു സംബന്ധിച്ചുള്ള എല്ലാക്കാര്യങ്ങളും അവര്‍ ചെയ്യണം.
27 : ഭാരം വഹിക്കലും ഇതര സേവനങ്ങളുമടക്കം തങ്ങള്‍ ചെയ്യേണ്ട എല്ലാ ജോലികളിലും ഗര്‍ഷോന്യര്‍ അഹറോന്റെയും പുത്രന്മാരുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കണം. അവരുടെ കര്‍ത്തവ്യങ്ങള്‍ നീ ഏല്പിച്ചുകൊടുക്കണം.
28 : ഇതാണ് സമാഗമകൂടാരത്തില്‍ ഗര്‍ഷോന്യര്‍ ചെയ്യേണ്ട ജോലികള്‍. പുരോഹിതനായ അഹറോന്റെ പുത്രന് ഇത്താമറിന്റെ മേല്‍നോട്ടത്തിലായിരിക്കണം അവരുടെ ജോലി.
മെറാര്യരുടെ കടമകള്‍
29 : കുലവും കുടുംബവുമനുസരിച്ച് മെറാര്യരുടെ എണ്ണമെടുക്കണം.
30 : മുപ്പതുമുതല്‍ അന്പതുവരെ വയസ്സും സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ളവരുടെ എണ്ണമെടുക്കുക.
31 : സമാഗമകൂടാരത്തിലെ ശുശ്രൂഷയില്‍ അവര്‍ ചുമക്കേണ്ട സാധനങ്ങള്‍ ഇവയാണ്: കൂടാരത്തിന്റെ ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍,
32 : ചുറ്റുമുള്ള അങ്കണത്തിലെ തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, കൊളുത്തുകള്‍, ചരടുകള്‍, ഇവയോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികള്‍. അവര്‍ വഹിക്കേണ്ട സാധനങ്ങള്‍ ഇനംതിരിച്ച് അവരെ ഏല്പിക്കണം.
33 : ഇവയെല്ലാമാണ് മെറാര്യര്‍ പുരോഹിതനായ അഹറോന്റെ മകന് ഇത്താമറിന്റെ മേല്‍നോട്ടത്തില്‍ സമാഗമകൂടാരത്തില്‍ ചെയ്യേണ്ട ജോലികള്‍.
ലേവ്യരുടെ എണ്ണം
34 : സമാഗമകൂടാരത്തില്‍ ജോലിചെയ്യാന്‍
35 : മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും സേവനശേഷിയുമുള്ള കൊഹാത്യരെ കുലവും കുടുംബവുമനുസരിച്ച് മോശയും അഹറോനും സമൂഹനേതാക്കളുംകൂടി എണ്ണിത്തിട്ടപ്പെടുത്തി.
36 : കുടുംബമനുസരിച്ച് അവരുടെ എണ്ണം രണ്ടായിരത്തിയെഴുനൂറ്റമ്പത് ആയിരുന്നു.
37 : മോശയോട് കര്‍ത്താവ് കല്പിച്ചതനുസരിച്ച് മോശയും അഹറോനും കൂടി കൊഹാത്യ കുടുംബങ്ങളില്‍ നിന്ന് സമാഗമ കൂടാരത്തില്‍ സേവനം ചെയ്യാനുള്ളവരുടെ കണക്കെടുത്തപ്പോള്‍ ലഭിച്ച സംഖ്യയാണിത്.
38 : മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും
39 : സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ള
40 : ഗര്‍ഷോന്യരുടെ എണ്ണം അവരുടെ കുലവും കുടുംബവുമനുസരിച്ച് രണ്ടായിരത്തിയറുനൂറ്റിമുപ്പതായിരുന്നു.
41 : കര്‍ത്താവിന്റെ കല്പനയനുസരിച്ച് മോശയും അഹറോനുംകൂടി ഗര്ഷോന്കുടുംബങ്ങളില് നിന്ന് സമാഗമകൂടാരത്തില്‍ സേവനം ചെയ്യാനുള്ളവരുടെ കണക്കെടുത്തപ്പോള്‍ ലഭിച്ച സംഖ്യയാണിത്.
42 : മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും
43 : സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ള മെറാര്യരുടെ എണ്ണം
44 : അവരുടെ കുടുംബമനുസരിച്ച് മൂവായിരത്തിയിരുനൂറായിരുന്നു.
45 : മോശയോടു കര്‍ത്താവ് കല്പിച്ചതനുസരിച്ച് മോശയും അഹറോനുംകൂടി എണ്ണിത്തിട്ടപ്പെടുത്തിയതാണിത്.
46 : മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും സമാഗമകൂടാരത്തില്‍
47 : ഭാരംവഹിക്കാനും ശുശ്രൂഷചെയ്യാനും
48 : ശേഷിയുമുള്ള ലേവ്യരെ മോശയും അഹറോനും സമൂഹനേതാക്കളുംകൂടി എണ്ണിയപ്പോള്‍ അവര്‍ എണ്ണായിരത്തിയഞ്ഞൂറ്റിയെണ്‍പതുപേരുണ്ടായിരുന്നു.
49 : കര്‍ത്താവിന്റെ കല്പനപ്രകാരം മോശ ഓരോരുത്തര്‍ക്കും അവരവരുടെ ജോലികള്‍ ഏല്പിച്ചുകൊടുത്തു. അങ്ങനെ അവിടുന്നു കല്പിച്ചതനുസരിച്ച് മോശ അവരുടെ കണക്കെടുത്തു.
അദ്ധ്യായം 5
അശുദ്ധരെ അകറ്റുക
1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
2 : കുഷ്ഠരോഗികളെയും സ്രാവമുള്ളവരെയും മൃതശരീരം തൊട്ട് അശുദ്ധരായവരെയും പാളയത്തില്‍നിന്നു പുറത്താക്കാന്‍ ഇസ്രായേല്‍ജനത്തോടു കല്പിക്കുക.
3 : ഞാന്‍ വസിക്കുന്ന പാളയം അശുദ്ധമാകാതിരിക്കാന്‍ നീ അവരെ, സ്ത്രീയായാലും പുരുഷനായാലും, പുറത്താക്കണം.
4 : ഇസ്രായേല്‍ജനം അങ്ങനെ ചെയ്തു. കര്‍ത്താവ് മോശയോടു കല്പിച്ചതുപോലെ അവരെ തങ്ങളുടെ പാളയത്തില്‍നിന്നു പുറത്താക്കി.
നഷ്ടപരിഹാരം
5 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
6 : ഒരു പുരുഷനോ സ്ത്രീയോ മനുഷ്യസഹജമായ ഏതെങ്കിലും തെറ്റുചെയ്ത് കര്‍ത്താവിനോടുള്ള വിശ്വസ്തത ലംഘിച്ചാല്‍, തന്റെ തെറ്റ് ഏറ്റുപറയണം.
7 : മുഴുവന്‍മുതലും അതിന്റെ അഞ്ചിലൊന്നും കൂടി താന്‍ ദ്രോഹിച്ച വ്യക്തിക്കു തിരിച്ചുകൊടുത്ത് അവന് പൂര്‍ണനഷ്ടപരിഹാരം ചെയ്യണം.
8 : നഷ്ടപരിഹാരം സ്വീകരിക്കാന്‍ ബന്ധുക്കളാരുമില്ലെങ്കില്‍ അതു കര്‍ത്താവിനു സമര്‍പ്പിക്കണം; അതു പുരോഹിതനുള്ളതായിരിക്കും. അവനുവേണ്ടി പാപപരിഹാരബലി അര്‍പ്പിക്കാനുള്ള മുട്ടാടിനുപുറമേയാണിത്.
9 : ഇസ്രായേല്‍ജനം പുരോഹിതന്റെ മുമ്പില്‍ കൊണ്ടുവരുന്ന സമര്‍പ്പിതവസ്തുക്കളെല്ലാം അവനുള്ളതായിരിക്കും.
10 : ജനം കൊണ്ടുവരുന്ന വിശുദ്ധവസ്തുക്കള്‍ അവനുള്ളതായിരിക്കും. പുരോഹിതനെ ഏല്പിക്കുന്നതെന്തും അവനുള്ളതാണ്.
ഭാര്യയെ സംശയിച്ചാല്‍
11 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
12 : ഇസ്രായേല്‍ജനത്തോടു പറയുക; ഒരാളുടെ ഭാര്യ വഴിപിഴച്ച് അവിശ്വസ്തയായി പ്രവര്‍ത്തിക്കുകയും
13 : അന്യപുരുഷന് അവളോടൊത്തു ശയിക്കുകയും അതു ഭര്‍ത്താവിന്റെ ദൃഷ്ടിയില്‍പെടാതിരിക്കുകയും അവള് അശുദ്ധയെങ്കിലും പ്രവൃത്തി മധ്യേ പിടിക്കപ്പെടാത്തതിനാല്‍ എതിര്‍സാക്ഷി ഇല്ലാതിരിക്കുകയും ചെയ്തെന്നുവരാം.
14 : ഭര്‍ത്താവിന് അസൂയ ജനിച്ച് അശുദ്ധയായ ഭാര്യയെ സംശയിക്കുകയോ അശുദ്ധയല്ലെങ്കിലും അസൂയപൂണ്ട് സംശയിക്കുകയോ ചെയ്തെന്നു വരാം.
15 : അപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ പുരോഹിതന്റെ മുമ്പില്‍ ഹാജരാക്കണം. അവള്‍ക്കുവേണ്ടി കാഴ്ചയായി പത്തിലൊന്ന് ഏഫാ ബാര്‍ലിമാവും കൊണ്ടുവരണം. അതിന്മേല് എണ്ണ ഒഴിക്കുകയോ കുന്തുരുക്കം ഇടുകയോ അരുത്. കാരണം, അതു സംശയനിവാരണത്തിനുള്ള ധാന്യബലിയാണ്; സത്യം വെളിപ്പെടുത്തുന്നതിനുള്ള ധാന്യബലി.
16 : പുരോഹിതന് അവളെ കര്‍ത്താവിന്റെ സന്നിധിയില്‍ നിര്‍ത്തണം.
17 : ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുത്ത് കൂടാരത്തിന്റെ തറയില്‍നിന്നു കുറച്ചു പൊടി അതിലിടണം.
18 : പുരോഹിതന് ആ സ്ത്രീയെ കര്‍ത്താവിന്റെ സന്നിധിയില്‍ നിര്‍ത്തി, അവളുടെ ശിരോവസ്ത്രം മാറ്റിയതിനുശേഷം പാപത്തെ ഓര്‍മിപ്പിക്കുന്ന വ്യഭിചാരശങ്കയുടെ ധാന്യബലിക്കുള്ള വസ്തുക്കള്‍ അവളുടെ കൈയില്‍ വയ്ക്കണം. ശാപം വരുത്തുന്ന കയ്പുനീര് പുരോഹിതന് കൈയില്‍ വഹിക്കണം.
19 : അനന്തരം, അവളെക്കൊണ്ട് സത്യംചെയ്യിക്കാന്‍ ഇങ്ങനെ പറയണം: ഭര്‍ത്താവിന് അധീനയായിരിക്കേ അന്യപുരുഷന് നിന്നോടൊത്തു ശയിച്ച് നീ അശുദ്ധയായിട്ടില്ലെങ്കില്‍ ശാപം വരുത്തുന്ന ഈ കയ്പുനീര് നിനക്ക് ദോഷം ചെയ്യാതിരിക്കട്ടെ.
20 : എന്നാല്‍, നീ ഭര്‍ത്താവിന്റെ കീഴിലായിരിക്കേ ദുശ്ചരിതയായി നിന്നെത്തന്നെ അശുദ്ധയാക്കുകയും അന്യപുരുഷന് നിന്നോടൊത്തു ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍,
21 : കര്‍ത്താവ് നിന്റെ അര ശോഷിപ്പിച്ച് മഹോദരം വരുത്തി നിന്നെ ജനങ്ങളുടെ ഇടയില്‍ മലിനവസ്തുവും ശാപജ്ഞാപകവും ആക്കിത്തീര്‍ക്കട്ടെ, എന്നുപറഞ്ഞ് അവളെക്കൊണ്ട് ശാപസത്യംചെയ്യിക്കണം.
22 : ശാപം വരുത്തുന്ന ഈ ജലം നിന്റെ കുടലുകളില്‍ കടന്ന് മഹോദരം വരുത്തുകയും അര ശോഷിപ്പിക്കുകയും ചെയ്യട്ടെ. അപ്പോള്‍ സ്ത്രീ ആമേന്‍ ആമേന്‍ എന്നു പറയണം.
23 : പുരോഹിതന് ഈ ശാപം ഒരു പുസ്തകത്തിലെഴുതി അത് കയ്പുവെള്ളത്തിലേക്കു കഴുകിക്കളയണം.
24 : ശാപം വമിക്കുന്ന ആ കയ്പുനീര് അവളെ കുടിപ്പിക്കണം. അത് ഉള്ളില്‍ കടന്ന് അവള്‍ക്കു കടുത്തവേദന ഉളവാക്കും.
25 : പുരോഹിതന് സ്ത്രീയുടെ കൈയില്‍നിന്ന് വ്യഭിചാരശങ്കയുടെ നൈവേദ്യം വാങ്ങി കര്‍ത്താവിനു നീരാജനമായി ബലിപീഠത്തില്‍ സമര്‍പ്പിക്കണം.
26 : അതിനുശേഷം പുരോഹിതന് ധാന്യബലിയില്‍നിന്നു സ്മരണാംശമായി ഒരുപിടി എടുത്ത് ബലിപീഠത്തിന്മേല്വച്ചു ദഹിപ്പിക്കുകയും സ്ത്രീയെക്കൊണ്ടു കയ്പുനീര് കുടിപ്പിക്കുകയും വേണം.
27 : അവള് അശുദ്ധയായി ഭര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെങ്കില്‍ വെള്ളം കുടിച്ചുകഴിയുമ്പോള്‍ ആ ശാപജലം അവളില്‍ കടന്ന് കടുത്ത വേദനയുളവാക്കുകയും മഹോദരംവന്ന് അര ശോഷിച്ച് ജനങ്ങളുടെ ഇടയില്‍ മലിനവസ്തുവായിത്തീരുകയും ചെയ്യും.
28 : എന്നാല്‍, അശുദ്ധയാകാതെ നിര്‍മലയാണ് എങ്കില്‍ അവള്‍ക്കു ശാപം ഏല്ക്കുകയില്ല; വന്ധ്യത്വം ഉണ്ടാവുകയുമില്ല.
29 : പാതിവ്രത്യശങ്കയുണ്ടാകുമ്പോള്‍ അനുഷ്ഠിക്കേണ്ട വിധിയാണിത്.
30 : ഭര്‍ത്താവിന് അധീനയായിരിക്കേ ഭാര്യ വഴിപിഴച്ചു സ്വയം അശുദ്ധയാകുകയോ ഭര്‍ത്താവ് ശങ്കാധീനനായി ഭാര്യയുടെ വിശ്വസ്തതയില്‍ സംശയിക്കുകയോ ചെയ്താല്‍, അവന് ഭാര്യയെ കര്‍ത്താവിന്റെ മുമ്പില്‍ ഹാജരാക്കുകയും, പുരോഹിതന് ഈ വിധികള്‍ അനുഷ്ഠിക്കുകയും വേണം.
31 : പുരുഷന് അകൃത്യത്തില്‍ നിന്നു വിമുക്തനായിരിക്കും; സ്ത്രീ തന്റെ അകൃത്യത്തിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.
അദ്ധ്യായം 6
നാസീര്‍വ്രതം
1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയം സമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്ത്രീയായാലും പുരുഷനായാലും, ഇപ്രകാരം ചെയ്യണം:
3 : വീഞ്ഞും ശക്തിയുള്ള ലഹരിപാനീയങ്ങളും വര്‍ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങതിന്നുകയോ അരുത്.
4 : വ്രതകാലം മുഴുവന്‍മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ - തിന്നരുത്.
5 : ക്ഷൗരക്കത്തി വ്രതകാലത്ത് അവന്റെ തലയില്‍ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെ മുന്പില് വ്രതമനുഷ്ഠിക്കുന്ന കാലമത്രയും വിശുദ്ധി പാലിക്കണം; മുടി വളര്‍ത്തണം.
6 : വ്രതകാലം തീരുവോളം ശവശരീരത്തെ സമീപിക്കരുത്.
7 : പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാല്‍പ്പോലും അവരെ സ്പര്‍ശിച്ച് അവന് സ്വയം അശുദ്ധനാകരുത്. എന്തെന്നാല്‍, ദൈവത്തിന്റെ മുമ്പിലെടുത്ത വ്രതത്തിന്റെ ചിഹ്നം അവന്റെ ശിരസ്സിലുണ്ട്.
8 : വ്രതകാലം മുഴുവന്‍ അവന് കര്‍ത്താവിനു വിശുദ്ധനാണ്.
9 : ആരെങ്കിലും അവന്റെ അടുത്തുവച്ച് പെട്ടെന്നു മരിച്ചതുകൊണ്ട് അവന്റെ വ്രതശുദ്ധമായ ശിരസ്സ് അശുദ്ധമായാല്‍, ശുദ്ധീകരണദിനത്തില്‍ അവന് മുണ്ഡനം ചെയ്യണം. ഏഴാംദിവസമാണ് അങ്ങനെ ചെയ്യേണ്ടത്.
10 : എട്ടാംദിവസം രണ്ടു ചെങ്ങാലികളെയോ പ്രാവിന്‍കുഞ്ഞുങ്ങളെയോ പുരോഹിതന്റെ അടുത്ത് സമാഗമകൂടാരവാതില്‍ക്കല്‍ കൊണ്ടുവരണം.
11 : പുരോഹിതന് അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിച്ച്, മൃതശരീരംമൂലം ഉണ്ടായ അശുദ്ധിക്കു പരിഹാരം ചെയ്യണം. അന്നുതന്നെ അവന് തന്റെ ശിരസ്സ് വീണ്ടും പ്രതിഷ്ഠിക്കുകയും വേണം.
12 : വ്രതകാലം മുഴുവന്‍ തന്നെത്തന്നെ കര്‍ത്താവിനു പ്രതിഷ്ഠിക്കണം. അതോടൊപ്പം ഒരു വയസ്സുള്ള ചെമ്മരിയാട്ടിന്‍ മുട്ടനെ പ്രായശ്ചിത്തബലിയായി അര്‍പ്പിക്കണം. അശുദ്ധമായിപ്പോയതുകൊണ്ട് മുന്‍ദിവസങ്ങളില്‍ അനുഷ്ഠിച്ച വ്രതം വ്യര്‍ഥമായിരിക്കും.
13 : നാസീര്‍വ്രതം മുഴുമിച്ചവരെ സംബന്ധിക്കുന്ന നിയമമിതാണ്: സമാഗമകൂടാര വാതില്ക്കല് അവനെ കൊണ്ടുവരണം.
14 : അവന് ഒരു വയസ്സുള്ള ഊനമറ്റ ചെമ്മരിയാട്ടിന്‍മുട്ടനെ ദഹനബലിയായും ഒരുവയസ്സുള്ള ഊനമറ്റ പെണ്ണാടിനെ പാപപരിഹാര ബലിയായും ഊനമറ്റ ഒരു മുട്ടാടിനെ സമാധാനബലിയായും കര്‍ത്താവിനു സമര്‍പ്പിക്കണം.
15 : പുളിപ്പില്ലാത്ത ഒരുകുട്ട അപ്പം, നേര്‍ത്ത മാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയ അടകള്‍, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം, അവയ്ക്കു ചേര്‍ന്ന ധാന്യബലി, പാനീയബലി എന്നിവയും കര്‍ത്താവിനു കാഴ്ചവയ്ക്കണം.
16 : പുരോഹിതന് അവയെ കര്‍ത്താവിന്റെ മുമ്പില്‍ കൊണ്ടുവന്നു വ്രതസ്ഥനുള്ള പാപപരിഹാരബലിയും ദഹനബലിയുമായി സമര്‍പ്പിക്കണം.
17 : മുട്ടാടിനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടൊന്നിച്ചു സമാധാനബലിയായി കര്‍ത്താവിനു സമര്‍പ്പിക്കണം. ഭോജനബലിയും പാനീയബലിയും അര്‍പ്പിക്കണം.
18 : നാസീര്‍ വ്രതസ്ഥന് വ്രതശുദ്ധമായ ശിരസ്സ് സമാഗമകൂടാരവാതില്‍ക്കല്‍വച്ചു മുണ്ഡനം ചെയ്ത് അതില്‍നിന്നു മുടിയെടുത്തു സമാധാനബലിയുടെ തീയില്‍ അര്‍പ്പിക്കണം.
19 : അതു കഴിയുമ്പോള്‍ പുരോഹിതന് മുട്ടാടിന്റെ വേവിച്ച കൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരടയും നേര്‍ത്ത അപ്പവും എടുത്ത് അവന്റെ കൈയില്‍ കൊടുക്കണം.
20 : പുരോഹിതന് അവയെ കര്‍ത്താവിനു നീരാജനമായി അര്‍പ്പിക്കണം. അവയും നീരാജനം ചെയ്ത നെഞ്ചും അര്‍പ്പിച്ച കാല്‍ക്കുറകും പുരോഹിതനുള്ള വിശുദ്ധമായ പങ്കാണ്. ഇവയ്ക്കുശേഷം നാസീര്‍വ്രതസ്ഥനു വീഞ്ഞു കുടിക്കാം.
21 : ഇതാണ് നാസീര്‍വ്രതസ്ഥന്‍ അനുഷ്ഠിക്കേണ്ട നിയമം. തന്റെ കഴിവനുസരിച്ചു നല്കുന്നതിനു പുറമേ, നാസീര്‍ വ്രതത്തിന്റെ നിയമപ്രകാരമുള്ള കാഴ്ചകളും അവന് കര്‍ത്താവിനു സമര്‍പ്പിക്കണം. താന്‍ എടുത്തിരിക്കുന്ന നാസീര്വ്രതത്തിന്റെ നിയമങ്ങള്‍ അവന് നിറവേറ്റണം.
പുരോഹിതന്റെ ആശീര്‍വാദം
22 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: അഹറോനോടും പുത്രന്മാരോടും പറയുക,
23 : നിങ്ങള്‍ ഇങ്ങനെ പറഞ്ഞ് ഇസ്രായേല്‍ ജനത്തെ അനുഗ്രഹിക്കണം:
24 : കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
25 : അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.
26 : കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്കട്ടെ.
27 : ഇപ്രകാരം അവര്‍ ഇസ്രായേല്‍ മക്കളുടെമേല്‍ എന്റെ നാമം ഉറപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.
അദ്ധ്യായം 7
കൂടാരപ്രതിഷ്ഠയ്ക്കു കാഴ്ചകള്‍
1 : മോശ കൂടാരം സ്ഥാപിച്ചതിനുശേഷം അതും അതിന്റെ സാമഗ്രികളും ബലിപീഠവും, അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു വിശുദ്ധീകരിച്ചു.
2 : അന്ന് ഇസ്രായേലിലെ കുലത്തലവന്മാരും ഗോത്രപ്രധാനരും കണക്കെടുപ്പില്‍ മേല്‍നോട്ടം വഹിച്ചവരുമായ നേതാക്കന്മാര് കാഴ്ചകള്‍ കൊണ്ടുവന്നു കര്‍ത്താവിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.
3 : രണ്ടു നേതാക്കന്മാര്ക്ക് ഒരു വണ്ടിയും ഒരാള്‍ക്ക് ഒരു കാളയും എന്ന കണക്കിനു മൂടിയുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും അവര്‍ കൂടാരത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.
4 : അപ്പോള്‍ കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
5 : സമാഗമകൂടാരത്തിലെ വേലയ്ക്ക് ഉപയോഗിക്കാന്‍, അവരില്‍നിന്ന് അവ സ്വീകരിച്ച്, ലേവ്യര്‍ക്ക് ഓരോരുത്തന്റെയും കര്‍ത്തവ്യമനുസരിച്ചു കൊടുക്കുക.
6 : മോശ വണ്ടികളെയും കാളകളെയും സ്വീകരിച്ചു ലേവ്യര്‍ക്കു കൊടുത്തു.
7 : ഗര്‍ഷോന്റെ പുത്രന്മാര്ക്ക് അവരുടെ ജോലിക്കനുസരിച്ചു രണ്ടു വണ്ടികളും നാലു കാളകളും കൊടുത്തു.
8 : പുരോഹിതനായ അഹറോന്റെ മകന് ഇത്താമറിന്റെ നേതൃത്വത്തിലുള്ള മെറാറിയുടെ പുത്രന്മാര്ക്ക് അവരുടെ ജോലിക്കനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു.
9 : എന്നാല്‍, കൊഹാത്തിന്റെ പുത്രന്മാര്ക്ക് ഒന്നും നല്‍കിയില്ല; കാരണം, വിശുദ്ധവസ്തുക്കളുടെ കാര്യം നോക്കാനാണ് അവരെ ചുമതലപ്പെടുത്തിയിരുന്നത്; അവ ചുമലില്‍ വഹിക്കേണ്ടവയായിരുന്നു.
10 : ബലിപീഠം അഭിഷേകം ചെയ്ത ദിവസം പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകള്‍ നേതാക്കന്മാര് അതിന്റെ മുമ്പാകെ സമര്‍പ്പിച്ചു. കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
11 : നേതാക്കന്മാര് ഓരോരുത്തരായി ഓരോ ദിവസം ബലിപീഠത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകള്‍ സമര്‍പ്പിക്കണം.
12 : ഒന്നാം ദിവസം യൂദാ ഗോത്രത്തിലെ അമ്മിനാദാബിന്റെ മകന് നഹ്ഷോന്‍ കാഴ്ച സമര്‍പ്പിച്ചു.
13 : അവന് കാഴ്ചവച്ചതു വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരുവെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേര്‍ത്ത മാവ്,
14 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
15 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരുവയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
16 : പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
17 : സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ് ചെമ്മരിയാടുകള്‍, ഇതാണ് അമ്മിനാദാബിന്റെ മകന് നഹ്ഷോണ്‍ സമര്‍പ്പിച്ച കാഴ്ച.
18 : രണ്ടാം ദിവസം ഇസാക്കര്‍ ഗോത്രത്തിന്റെ നേതാവും സുവാറിന്റെ മകനുമായനെത്തനേല്‍ കാഴ്ച സമര്‍പ്പിച്ചു.
19 : അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
20 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം, ദഹനബലിക്കായി ഒരു കാളക്കുട്ടി,
21 : ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
22 : പാപപരിഹാരബലിക്ക് ഒരു ആണ്‍കോലാട്,
23 : സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാണ്. ഇതാണ് സുവാറിന്റെ മകന് നെത്തനേല്‍ സമര്‍പ്പിച്ച കാഴ്ച.
24 : മൂന്നാം ദിവസം സെബലൂണ്‍ ഗോത്രത്തിന്റെ നേതാവും ബേലോന്റെ മകനുമായ എലിയാബ് കാഴ്ച സമര്‍പ്പിച്ചു.
25 : അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
26 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
27 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
28 : പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
29 : സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ചു കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാണ്. ഇതാണ് ഹേലോന്റെ പുത്രന് എലിയാബ് സമര്‍പ്പിച്ച കാഴ്ച.
30 : നാലാം ദിവസം റൂബന്‍ ഗോത്രത്തിന്റെ നേതാവും ഷെദേയൂറിന്റെ മകനുമായ എലിസൂര്‍ കാഴ്ചയര്‍പ്പിച്ചു.
31 : അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
32 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
33 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
34 : പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
35 : സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഷെദേയൂറിന്റെ മകന് എലിസൂര്‍ സമര്‍പ്പിച്ച കാഴ്ച.
36 : അഞ്ചാം ദിവസം ശിമയോന് ഗോത്രത്തിന്റെ നേതാവും സുരിഷദ്ദായിയുടെ മകനുമായ ഷെലൂമിയേല്‍ കാഴ്ച സമര്‍പ്പിച്ചു.
37 : അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
38 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
39 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
40 : പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
41 : സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് സുരിഷദ്ദായിയുടെ മകന് ഷെലൂമിയേല്‍ സമര്‍പ്പിച്ച കാഴ്ച.
42 : ആറാം ദിവസം ഗാദ്ഗോത്രത്തിലെ തലവനും റവുവേലിന്റെ മകനുമായ എലിയാസാഫ് കാഴ്ച സമര്‍പ്പിച്ചു.
43 : അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
44 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
45 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
46 : പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
47 : സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് റവുവേലിന്റെ മകന് എലിയാസാഫ് സമര്‍പ്പിച്ച കാഴ്ച.
48 : ഏഴാം ദിവസം എഫ്രായിം ഗോത്രത്തിന്റെ നേതാവും അമ്മിഹൂദിന്റെ മകനുമായ എലിഷാമ കാഴ്ചയര്‍പ്പിച്ചു.
49 : അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
50 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
51 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
52 : പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
53 : സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് അമ്മിഹൂദിന്റെ പുത്രന് എലിഷാമസമര്‍പ്പിച്ച കാഴ്ച.
54 : എട്ടാം ദിവസം മനാസ്സെ ഗോത്രത്തിന്റെ നേതാവും പെദാഹ്സൂറിന്റെ മകനുമായ ഗമാലിയേല്‍ കാഴ്ച സമര്‍പ്പിച്ചു.
55 : അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
56 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
57 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
58 : പാപപരിഹാരബലിക്കായി ഒരു കോലാട്ടിന്‍കുട്ടി,
59 : സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് പെദാഹ്സൂറിന്റെ മകന് ഗമാലിയേല്‍ സമര്‍പ്പിച്ച കാഴ്ച.
60 : ഒമ്പതാം ദിവസം ബെഞ്ചമിന്‍ഗോത്രത്തിന്റെ നേതാവും ഗിദെയോനിയുടെ മകനുമായ അബിദാന്‍ കാഴ്ചയര്‍പ്പിച്ചു.
61 : അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
62 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
63 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
64 : പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
65 : സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഗിദയോനിയുടെ പുത്രന് അബിദാന്‍ സമര്‍പ്പിച്ച കാഴ്ച.
66 : പത്താം ദിവസം ദാന്‍ഗോത്രത്തിന്റെ നേതാവും അമ്മിഷദ്ദായിയുടെ മകനുമായ അഹിയേസര്‍ കാഴ്ച സമര്‍പ്പിച്ചു.
67 : അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
68 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
69 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
70 : പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,
71 : സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് അമ്മിഷദ്ദായിയുടെ മകന് അഹിയേസര്‍ സമര്‍പ്പിച്ച കാഴ്ച.
72 : പതിനൊന്നാം ദിവസം ആഷേര്‍ഗോത്രത്തിന്റെ നേതാവും ഒക്രാന്റെ മകനുമായ പഗിയേല്‍ കാഴ്ചയര്‍പ്പിച്ചു.
73 : അവന് കാഴ്ചവച്ചത് വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
74 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
75 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
76 : പാപപരിഹാരബലിക്ക് ഒരു ആണ്‍കോലാട്,
77 : സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഒക്രാന്റെ മകന് പഗിയേല്‍ സമര്‍പ്പിച്ച കാഴ്ച.
78 : പന്ത്രണ്ടാം ദിവസം നഫ്താലി ഗോത്രത്തിന്റെ നേതാവും ഏനാന്റെ മകനുമായ അഹീറകാഴ്ച സമര്‍പ്പിച്ചു.
79 : അവന് കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,
80 : സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,
81 : ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,
82 : പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്, സമാധാന ബലിക്കായി രണ്ടു കാളകള്‍,
83 : അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഏനാന്റെ മകന് അഹീറസമര്‍പ്പിച്ച കാഴ്ച.
84 : ബലിപീഠം അഭിഷേകം ചെയ്ത ദിവസം അതിന്റെ പ്രതിഷ്ഠയ്ക്കുവേണ്ടി ഇസ്രായേല്‍ നേതാക്കന്മാര് സമര്‍പ്പിച്ച കാഴ്ചകള്‍ ഇവയാണ് :
85 : പന്ത്രണ്ടു വെള്ളിത്തളികകള്‍, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങള്‍, പന്ത്രണ്ടുപൊന്‍കലശങ്ങള്‍. ഓരോ വെള്ളിത്തളികയുടെയും തൂക്കം നൂറ്റിമുപ്പതു ഷെക്കല്‍, ഓരോ വെള്ളിക്കിണ്ണത്തിന്റെയും തൂക്കം എഴുപതു ഷെക്കല്‍. അങ്ങനെ വെള്ളിപ്പാത്രങ്ങളുടെ ആകെ തൂക്കം വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം രണ്ടായിരത്തിനാനൂറ് ഷെക്കല്‍.
86 : സുഗന്ധദ്രവ്യം നിറച്ച പന്ത്രണ്ടുപൊന്‍കലശങ്ങള്‍, വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍ പ്രകാരം ഓരോന്നിനും തൂക്കം പത്തു ഷെക്കല്‍; കലശങ്ങളുടെ ആകെ തൂക്കം നൂറ്റിയിരുപതു ഷെക്കല്‍.
87 : ധാന്യബലിയോടുകൂടി ദഹനബലിക്കുള്ള കന്നുകാലികളെല്ലാംകൂടി പന്ത്രണ്ടു കാളകള്‍, പന്ത്രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള പന്ത്രണ്ട് ആണ് ചെമ്മരിയാടുകള്‍, പാപപരിഹാരബലിക്കു പന്ത്രണ്ട് ആണ്‍കോലാടുകള്‍.
88 : സമാധാന ബലിക്കുള്ള കന്നുകാലികളെല്ലാംകൂടി ഇരുപത്തിനാലു കാളകള്‍, അറുപതു മുട്ടാടുകള്‍, അറുപത് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അറുപത് ആണ്‍ചെമ്മരിയാടുകള്‍. ബലിപീഠം അഭിഷേകം ചെയ്തതിനുശേഷം അതിന്റെ പ്രതിഷ്ഠയ്ക്കായി സമര്‍പ്പിച്ച കാഴ്ചകള്‍ ഇവയാകുന്നു.
89 : കര്‍ത്താവുമായി സംസാരിക്കാന്‍ സമാഗമകൂടാരത്തില്‍ പ്രവേശിച്ചപ്പോള്‍, സാക്ഷ്യപേടകത്തിന്റെ മുകളില്‍ രണ്ടു കെരൂബുകളുടെ മധ്യത്തിലുള്ള കൃപാസനത്തില്‍നിന്ന് ഒരു സ്വരം തന്നോടു സംസാരിക്കുന്നതു മോശ കേട്ടു.
അദ്ധ്യായം 8
ദീപസജ്ജീകരണം
1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
2 : ദീപം കൊളുത്തുമ്പോള്‍ വിളക്കുകാലിനു മുമ്പില്‍ പ്രകാശം പരക്കത്തക്ക വിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തണമെന്ന് അഹറോനോടു പറയുക. അഹറോന് അങ്ങനെ ചെയ്തു.
3 : കര്‍ത്താവു മോശയോടു കല്പിച്ചതു പോലെ വിളക്കുകാലിന്റെ മുമ്പില്‍ പ്രകാശം പരക്കുമാറ് വിളക്കുകള്‍ ക്രമപ്പെടുത്തി.
4 : ചുവടു മുതല്‍ ശിഖരങ്ങള്‍ വരെ സ്വര്‍ണം അടിച്ചു പരത്തി നിര്‍മിച്ചതായിരുന്നു വിളക്കുകാല്. കര്‍ത്താവ് മോശയ്ക്കു കാണിച്ചു കൊടുത്ത മാതൃകയില്‍ത്തന്നെയാണ് അതുണ്ടാക്കിയത്.
ലേവ്യരുടെ സമര്‍പ്പണം
5 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
6 : ലേവ്യരെ ജനങ്ങളുടെ ഇടയില്‍നിന്നു വേര്‍തിരിച്ചു ശുദ്ധീകരിക്കുക.
7 : അവരെ ശുദ്ധീകരിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാരജലം അവരുടെമേല്‍ തളിക്കുക; ശരീരം മുഴുവന്‍ ക്ഷൗരംചെയ്ത്, വസ്ത്രങ്ങള്‍ അലക്കി, അവര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും വേണം.
8 : അനന്തരം, ഒരു കാളക്കുട്ടിയെയും ധാന്യബലിക്കായി എണ്ണ ചേര്‍ത്ത നേരിയ മാവും അവര്‍ എടുക്കട്ടെ. പാപപരിഹാരബലിക്കു മറ്റൊരു കാളക്കുട്ടിയെയും എടുക്കണം.
9 : ലേവ്യരെ സമാഗമകൂടാരത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയും ഇസ്രായേല്‍ സമൂഹത്തെ മുഴുവന്‍ അവിടെ വിളിച്ചുകൂട്ടുകയും വേണം.
10 : ലേവ്യരെ കര്‍ത്താവിന്റെ മുമ്പില്‍ കൊണ്ടുവരുമ്പോള്‍ ഇസ്രായേല്‍ ജനം അവരുടെ തലയില്‍ കൈവയ്ക്കണം.
11 : ഇസ്രായേല്‍ ജനത്തിന്റെ നീരാജനമായി കര്‍ത്താവിനു ശുശ്രൂഷ ചെയ്യാന്‍ അഹറോന് ലേവ്യരെ അവിടുത്തേക്കു സമര്‍പ്പിക്കണം.
12 : ലേവ്യര്‍ കാളക്കുട്ടികളുടെ തലയില്‍ കൈ വയ്ക്കണം. അവരുടെ പാപപരിഹാരത്തിനായി കാളക്കുട്ടികളിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും നീ കര്ത്താവിന് അര്‍പ്പിക്കണം.
13 : അഹറോന്റെയും പുത്രന്മാരുടെയും ശുശ്രൂഷയില്‍ അവരെ സഹായിക്കാന്‍ ലേവ്യരെ കര്‍ത്താവിനു നീരാജനമായി അര്‍പ്പിക്കുക.
14 : ഇപ്രകാരം ഇസ്രായേല്‍ ജനത്തിന്റെ ഇടയില്‍നിന്നു ലേവ്യരെ നീ വേര്‍തിരിക്കണം, അവര്‍ എന്റേതായിരിക്കും.
15 : ശുദ്ധീകരിക്കുകയും നീരാജനമായി സമര്‍പ്പിക്കുകയും ചെയ്തു കഴിയുമ്പോള്‍ സമാഗമകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാന്‍ ലേവ്യര്‍ അകത്തു പ്രവേശിക്കട്ടെ.
16 : ഇസ്രായേലില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട അവര്‍ പൂര്‍ണമായും എനിക്കുള്ളവരാണ്. ഇസ്രായേലിലെ ആദ്യജാതന്മാര്ക്കു പകരം ഞാന്‍ അവരെ എനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു.
17 : ഇസ്രായേലില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെല്ലാം എനിക്കുള്ളതാണ്. ഈജിപ്തിലെ കടിഞ്ഞൂലുകളെയെല്ലാം സംഹരിച്ചപ്പോള്‍ ഞാന്‍ അവരെ എനിക്കായി മാറ്റിവച്ചു.
18 : ഇസ്രായേലിലെ ആദ്യജാതന്മാര്ക്കു പകരം ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
19 : സമാഗമകൂടാരത്തില്‍ ഇസ്രായേല്‍ ജനത്തിനുവേണ്ടി സേവനം ചെയ്യാനും, അവര്‍ക്കുവേണ്ടി പരിഹാരകര്മങ്ങള് അനുഷ്ഠിക്കാനും, ജനം വിശുദ്ധസ്ഥലത്തെ സമീപിച്ചാല്‍ അവരുടെയിടയില്‍ മഹാമാരിയുണ്ടാകാതിരിക്കാനും ആയി അവരില്‍നിന്നു ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്ത് അഹറോനും പുത്രന്മാര്ക്കും ഇഷ്ടദാനമായി കൊടുത്തിരിക്കുന്നു.
20 : മോശയോടു കര്‍ത്താവു കല്പിച്ചതനുസരിച്ചു മോശയും അഹറോനും ഇസ്രായേല്‍ സമൂഹവും ചേര്‍ന്ന് ലേവ്യരെ കര്‍ത്താവിനു പ്രതിഷ്ഠിച്ചു.
21 : ലേവ്യര്‍ തങ്ങളെത്തന്നെ പാപത്തില്‍നിന്നു ശുദ്ധീകരിച്ചു; വസ്ത്രമലക്കി. അഹറോന് അവരെ നീരാജനമായി കര്‍ത്താവിനു സമര്‍പ്പിച്ചു. അവരുടെ ശുദ്ധീകരണത്തിനായി അഹറോന് പാപപരിഹാരബലി അര്‍പ്പിക്കുകയും ചെയ്തു.
22 : അനന്തരം സമാഗമ കൂടാരത്തിലെ ശുശ്രൂഷയില്‍ അഹറോനെയും പുത്രന്മാരെയും സഹായിക്കാന്‍ ലേവ്യര്‍ അകത്തു പ്രവേശിച്ചു. കര്‍ത്താവ് മോശയോടു കല്പിച്ചതനുസരിച്ച് അവര്‍ ലേവ്യരോടു പ്രവര്‍ത്തിച്ചു.
23 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ലേവ്യരെ സംബന്ധിക്കുന്ന നിയമമിതാണ് :
24 : ഇരുപത്തഞ്ചും അതിനുമേലും വയസ്സുള്ള ലേവ്യരെല്ലാം സമാഗമകൂടാരത്തില്‍ ശുശ്രൂഷചെയ്യണം.
25 : അമ്പതു വയസ്സാകുമ്പോള്‍ ശുശ്രൂഷയില്‍നിന്നു വിരമിക്കണം; പിന്നെ ശുശ്രൂഷ ചെയ്യേണ്ടതില്ല.
26 : എന്നാല്‍, സമാഗമകൂടാരത്തില്‍ ജോലിചെയ്യുന്ന സഹോദരന്മാരെ അവര്‍ക്കു സഹായിക്കാം. അവര്‍ നേരിട്ടു ചുമതല വഹിക്കേണ്ടതില്ല. ലേവ്യരെ ചുമതല ഏല്പിക്കുമ്പോള് നീ ഇങ്ങനെ ചെയ്യണം.
0 comments:
Post a Comment