ഉൽപ്പത്തി 16 - വാഗ്ദാനം നിറവേറുന്നതു എപ്പോൾ
Audio Only
Download Mp3
Click here to Subscribe YouTube Channel
അദ്ധ്യായം 16
ഹാഗാറും ഇസ്മായേലും
1 : അബ്രാമിനു ഭാര്യ സാറായിയില്‍ കുട്ടികളുണ്ടായില്ല. അവള്‍ക്കു ഹാഗാര്‍ എന്നുപേരുള്ള ഒരു ഈജിപ്തുകാരി ദാസി ഉണ്ടായിരുന്നു.
2 : സാറായി അബ്രാമിനോടു പറഞ്ഞു: മക്കളുണ്ടാവാന്‍ ദൈവം എനിക്കു വരം തന്നിട്ടില്ല. നിങ്ങള്‍ എന്റെ ദാസിയെ പ്രാപിക്കുക. ഒരു പക്ഷേ അവള്‍മൂലം എനിക്കു കുഞ്ഞുങ്ങളുണ്ടായേക്കാം. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.
3 : കാനാന്‍ദേശത്തു പത്തുവര്‍ഷം താമസിച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറായി ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ തന്റെ ഭര്‍ത്താവിനു ഭാര്യയായി നല്കി.
4 : അബ്രാം അവളെ പ്രാപിക്കുകയും അവള് ഗര്‍ഭം ധരിക്കുകയും ചെയ്തു. താന്‍ ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് യജമാനത്തിയെ അവള് നിന്ദയോടെ വീക്ഷിച്ചു.
5 : സാറായി അബ്രാമിനോടു പറഞ്ഞു: എന്റെ ദുരിതത്തിനു നിങ്ങളാണു കാരണക്കാരന്‍. ഞാനാണ് എന്റെ ദാസിയെ നിങ്ങളുടെ ആശ്ലേഷത്തിനു വിട്ടുതന്നത്. പക്ഷേ, താന്‍ ഗര്‍ഭിണിയാണെന്നു കണ്ടപ്പോള്‍ അവള്‍ക്ക് ഞാന്‍ നിന്ദ്യയായി. എനിക്കും നിങ്ങള്‍ക്കും മധ്യേ കര്‍ത്താവു തന്നെ വിധിയാളനാവട്ടെ.
6 : അബ്രാം പറഞ്ഞു: നിന്റെ ദാസി ഇപ്പോഴും നിന്റെ കീഴിലാണ്. നിന്റെ ഇഷ്ടംപോലെ അവളോടു പെരുമാറിക്കൊള്ളുക. സാറായി അവളോടു ക്രൂരമായിപ്പെരുമാറാന്‍ തുടങ്ങി. അപ്പോള്‍ അവള് സാറായിയെ വിട്ട് ഓടിപ്പോയി.
7 : എന്നാല്‍, കര്‍ത്താവിന്റെ ദൂതന് ഷൂറിലേക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ കണ്ടെണ്ടത്തി.
8 : ദൂതന് അവളോടു ചോദിച്ചു: സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള് പ്രതിവചിച്ചു: ഞാന്‍ യജമാനത്തിയായ സാറായിയില്‍നിന്ന് ഓടിപ്പോവുകയാണ്.
9 : കര്‍ത്താവിന്റെ ദൂതന് അവളോടു പറഞ്ഞു: നീയജമാനത്തിയുടെ അടുത്തേക്കു തിരിച്ചുപോയി അവള്‍ക്കു കീഴ്പ്പെട്ടിരിക്കുക.
10 : ദൂതന് തുടര്‍ന്നു: എണ്ണിയാല്‍ തീരാത്തവണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാന്‍ വര്‍ധിപ്പിക്കും.
11 : നീ ഗര്‍ഭിണിയാണല്ലോ. നീ ഒരു ആണ്‍കുട്ടിയെപ്രസവിക്കും. അവനു നീ ഇസ്മായേല്‍ എന്നു പേരിടണം. കാരണം, കര്‍ത്താവ് നിന്റെ രോദനം ചെവിക്കൊണ്ടിരിക്കുന്നു.
12 : അവന് കാട്ടുകഴുതയ്ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കൈ എല്ലാവര്‍ക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവന് തന്റെ സഹോദരങ്ങള്‍ക്കെ തിരായി വര്‍ത്തിക്കുകയും ചെയ്യും.
13 : അവള് തന്നോടു സംസാരിച്ച കര്‍ത്താവിനെ എല്‍റോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടു എന്ന് അവള് പറഞ്ഞു.
14 : അതുകൊണ്ട് ആ നീരുറവയ്ക്കു ബേര്‍ല്ഹായ്റോയ് എന്നു പേരുണ്ടായി. അതു കാദെഷിനും ബേരെദിനും ഇടയ്ക്കാണ്.
15 : ഹാഗാറില്‍ അബ്രാമിന് ഒരു പുത്രന് ജനിച്ചു. ഹാഗാര്‍ പ്രസവിച്ച മകന് അബ്രാം ഇസ്മായേല്‍ എന്നുപേരിട്ടു.
16 : ഹാഗാര്‍ ഇസ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന് എണ്പത്തിയാറു വയസ്സായിരുന്നു.
0 comments:
Post a Comment