ബൈബിൾ പഠനം - Exodus 14
പുറപ്പാട് 14
അദ്ധ്യായം 14
ചെങ്കടല്‍ കടക്കുന്നു
1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ക്കാരോടു പറയുക, നിങ്ങള്‍ പിന്തിരിഞ്ഞു പിഹഹിറോത്തിനു മുന്പില് മിഗ്ദോലിനും കടലിനും മധ്യേ ബാല്‍സെഫോന്റെ എതിര്‍വശത്തു പാളയമടിക്കുവിന്‍. പാളയമടിക്കുന്നതു കടലിനടുത്തായിരിക്കണം.
3 : അപ്പോള്‍ ഫറവോ ഇസ്രായേല്‍ക്കാരെക്കുറിച്ചു പറയും: അവര്‍ ഇതാ നാട്ടില്‍ അലഞ്ഞുതിരിയുന്നു. മരുഭൂമി അവരെ കുടുക്കിലാക്കിയിരിക്കുന്നു.
4 : ഇസ്രായേല്‍ക്കാരെ അനുധാവനം ചെയ്യത്തക്കവിധം ഫറവോയെ ഞാന്‍ കഠിനചിത്തനാക്കും. ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയും മേല്‍ ഞാന്‍ മഹത്വം വരിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ ഈജിപ്തുകാര്‍ മനസ്സിലാക്കും. കര്‍ത്താവു പറഞ്ഞതുപോലെ ഇസ്രായേല്‍ക്കാര്‍ പ്രവര്‍ത്തിച്ചു.
5 : ഇസ്രായേല്‍ക്കാര്‍ പോയവിവരം ഈജിപ്തുരാജാവ് അറിഞ്ഞപ്പോള്‍ അവനും സേവകര്‍ക്കും അവരോടുണ്ടായിരുന്ന മനോഭാവം മാറി. അവര്‍ പറഞ്ഞു: നാം എന്താണീ ചെയ്തത്? നമ്മുടെ അടിമകളായ ഇസ്രായേല്‍ക്കാരെ വിട്ടയച്ചിരിക്കുന്നു.
6 : ഫറവോ തന്റെ രഥമൊരുക്കി സൈന്യങ്ങളെ സജ്ജമാക്കി.
7 : ഏററവും മികച്ച അറുനൂറു രഥങ്ങളും ഈജിപ്തിലെ മറെറല്ലാ രഥങ്ങളും അവയുടെ നായകന്മാരെയും അവന് കൂടെക്കൊണ്ടുപോയി.
8 : ഈജിപ്തിലെ രാജാവായ ഫറവോയെ കര്‍ത്താവു കഠിനചിത്തനാക്കി. ധൈര്യപൂര്‍വം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഇസ്രായേല്‍ക്കാരെ ഈജിപ്തുകാര്‍ പിന്തുടര്ന്നു.
9 : ഫറവോയുടെ തേരുകളും കുതിരകളും കുതിരപ്പടയാളികളും സൈന്യം മുഴുവനും കടല്‍ത്തീരത്ത് പിഹഹിറോത്തിന് അരികേ ബാല്‍സെഫോന്റെ എതിര്‍വശത്തു പാളയമടിച്ച ഇസ്രായേല്‍ക്കാരുടെ സമീപം എത്തിച്ചേര്‍ന്നു.
10 : ഫറവോ സമീപിച്ചുകൊണ്ടിരുന്നപ്പോള്‍ ഇസ്രായേല്‍ജനം കണ്ണുകളുയര്‍ത്തി നോക്കി. തങ്ങളെ പിന്തുടരുന്ന ഈജിപ്തുകാരെ അവര്‍ കണ്ടു. ഭയവിഹ്വലരായ ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ഥിച്ചു.
11 : അവര്‍ മോശയോടു ചോദിച്ചു: ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയില്‍ക്കിടന്നു മരിക്കാന്‍ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്? നീ എന്താണു ഞങ്ങളോടു ചെയ്തിരിക്കുന്നത്. ഈജിപ്തില്‍നിന്ന് എന്തിനാണ് ഞങ്ങളെ പുറത്തുകൊണ്ടുവന്നത്?
12 : ഞങ്ങളെ തനിയേ വിട്ടേക്കൂ, ഞങ്ങള്‍ ഈജിപ്തുകാര്‍ക്ക് വേലചെയ്തു കഴിഞ്ഞുകൊള്ളാം എന്ന് ഈജിപ്തില്‍വച്ചു ഞങ്ങള്‍ നിന്നോടു പറഞ്ഞതല്ലേ? ഈജിപ്തുകാര്‍ക്ക് അടിമവേല ചെയ്യുകയായിരുന്നു, മരുഭൂമിയില്‍ക്കിടന്നു മരിക്കുന്നതിനേക്കാള്‍ മെച്ചം.
13 : മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്ക്കുവിന്. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല.
14 : കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
15 : കര്‍ത്താവു മോശയോടു പറഞ്ഞു: നീ എന്തിന് എന്നെ വിളിച്ചുകരയുന്നു? മുന്‍പോട്ടു പോകാന്‍ ഇസ്രായേല്‍ക്കാരോടു പറയുക.
16 : നിന്റെ വടി കൈയിലെടുത്ത് കടലിനുമീതേ നീട്ടി അതിനെ വിഭജിക്കുക. ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ വരണ്ട നിലത്തിലൂടെ കടന്നുപോകട്ടെ.
17 : ഞാന്‍ ഈജിപ്തുകാരെ കഠിനചിത്തരാക്കും; അവര്‍ നിങ്ങളെ പിന്തുടരും; ഞാന്‍ ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയും തേരുകളുടെയും കുതിരപ്പടയാളികളുടെയും മേല്‍ മഹത്വം നേടും.
18 : ഫറവോയുടെയും അവന്റെ രഥങ്ങളുടെയും അശ്വസേനയുടെയും മേല്‍ ഞാന്‍ മഹത്വം വരിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും.
19 : ഇസ്രായേല്‍ ജനത്തിന്റെ മുന്‍പേ പൊയ്ക്കൊണ്ടിരുന്ന ദൈവദൂതന് അവിടെനിന്നു മാറി അവരുടെ പിന്‍പേ പോകാന്‍ തുടങ്ങി.
20 : മേഘസ്തംഭവും മുന്പില് നിന്നു മാറി പിന്പില് വന്നുനിന്നു. അത് ഈജിപ്തുകാരുടെയും ഇസ്രായേല്‍ക്കാരുടെയും പാളയങ്ങള്‍ക്കിടയില്‍ വന്നു നിന്നു. മേഘം ഇരുട്ടു നിറഞ്ഞതായിരുന്നു. അതിനാല്‍, ഒരു കൂട്ടര്‍ക്കു മററവരെ സമീപിക്കാനാവാതെ രാത്രി കഴിഞ്ഞു.
21 : മോശ കടലിനുമീതെ കൈ നീട്ടി. കര്‍ത്താവു രാത്രി മുഴുവന്‍ ശക്തമായ ഒരു കിഴക്കന്‍കാററയച്ചു കടലിനെ പിറകോട്ടു മാററി. കടല്‍ വരണ്ട ഭൂമിയാക്കി; വെള്ളം വിഭജിക്കപ്പെട്ടു.
22 : ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിന്നു.
23 : ഈജിപ്തുകാര്‍ - ഫറവോയുടെ കുതിരകളും കുതിരപ്പടയാളികളും തേരുകളുമെല്ലാം - അവരെ പിന്തുടര്ന്ന്, കടലിന്റെ നടുവിലേക്കു നീങ്ങി.
24 : രാത്രിയുടെ അന്ത്യയാമത്തില്‍ കര്‍ത്താവ് അഗ്നിയുടെയും മേഘത്തിന്റെയും സ്തംഭത്തില്‍നിന്ന് ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി.
25 : അവിടുന്നു രഥചക്രങ്ങള്‍ തടസ്സപ്പെടുത്തി. തന്മൂലം ഗതി ദുഷ്കരമായി. അപ്പോള്‍ ഈജിപ്തുകാര്‍ പറഞ്ഞു: ഇസ്രായേല്ക്കാരില് നിന്നു നമുക്ക് ഓടി രക്ഷപെടാം. കര്‍ത്താവ് അവര്‍ക്കുവേണ്ടി ഈജിപ്തിനെതിരേയുദ്ധം ചെയ്യുന്നു.
26 : അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: നിന്റെ കരം കടലിനു മീതേ നീട്ടുക. വെള്ളം മടങ്ങിവന്ന് ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരപ്പടയാളികളെയും മൂടട്ടെ. മോശ കടലിനു മീതേ കൈനീട്ടി.
27 : പ്രഭാതമായപ്പോഴേക്ക് കടല്‍ പൂര്‍വസ്ഥിതിയിലായി. ഈജിപ്തുകാര്‍ പിന്തിരിഞ്ഞോടിയത് അതിനു മധ്യത്തിലേക്കാണ്. അങ്ങനെ കര്‍ത്താവ് ഈജിപ്തുകാരെ നടുക്കടലില്‍ ആഴ്ത്തി.
28 : ഇസ്രായേല്‍ക്കാരെ പിന്തുടര്ന്നു കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യം മുഴുവനെയും കടല്‍വെള്ളം മൂടിക്കളഞ്ഞു.
29 : അവരില്‍ ആരും അവശേഷിച്ചില്ല. എന്നാല്‍, ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ വരണ്ട ഭൂമിയിലൂടെ നടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിലകൊണ്ടു.
30 : അങ്ങനെ ആദിവസം കര്‍ത്താവ് ഇസ്രായേല്‍ക്കാരെ ഈജിപ്തുകാരില്‍ നിന്നു രക്ഷിച്ചു. ഈജിപ്തുകാര്‍ കടല്‍തീരത്തു മരിച്ചുകിടക്കുന്നത് ഇസ്രായേല്‍ക്കാര്‍ കണ്ടു.
31 : കര്‍ത്താവ് ഈജിപ്തുകാര്‍ക്കെതിരേ ഉയര്‍ത്തിയ ശക്തമായ കരം ഇസ്രായേല്‍ക്കാര്‍ കണ്ടു. ജനം കര്‍ത്താവിനെ ഭയപ്പെട്ടു. കര്‍ത്താവിനെയും അവിടുത്തെ ദാസനായ മോശയെയും വിശ്വസിക്കുകയും ചെയ്തു.
0 comments:
Post a Comment