ബൈബിൾ പഠനം - Matthew 01
മത്തായി 01
Mp3 Audio of the talk (Will update soon)
Click here to Subscribe YouTube Channel
അദ്ധ്യായം 1
യേശുവിന്റെ വംശാവലി (ലൂക്കാ 3: 233 : 38 )
1 : അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന് യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.
2 : അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്റെയും യാക്കോബ് യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
3 : താമാറില്‍ നിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ്ഹെസ്റോന്റെയും ഹെസ്റോന്‍ ആരാമിന്റെയും പിതാവായിരുന്നു.
4 : ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്ഷോന്റെയും നഹ്ഷോന്‍ സല്‍മോന്റെയും പിതാവായിരുന്നു.
5 : സല്മോന് റാഹാബില്‍ നിന്നു ജനിച്ച ബോവാസിന്റെയും
6 : ബോവാസ് റൂത്തില്‍നിന്നു ജനിച്ച ഓബദിന്റെയും ഓബദ് ജസ്സെയുടെയും ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു. ദാവീദ് ഊറിയായുടെ ഭാര്യയില്‍നിന്നു ജനിച്ച സോളമന്റെ പിതാവായിരുന്നു.
7 : സോളമന് റഹോബോവാമിന്റെയും റഹോബോവാം അബിയായുടെയും അബിയാ ആസായുടെയും പിതാവായിരുന്നു.
8 : ആസാ യോസഫാത്തിന്റെയും യോസഫാത്ത് യോറാമിന്റെയും യോറാം ഓസിയായുടെയും
9 : ഓസിയാ യോഥാമിന്റെയും യോഥാം ആഹാസിന്റെയും ആഹാസ് ഹെസെക്കിയായുടെയും ഹെസെക്കിയാ മനാസ്സെയുടെയും
10 : മനാസ്സെ ആമോസിന്റെയും ആമോസ് ജോസിയായുടെയും പിതാവായിരുന്നു.
11 : ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ചയാക്കോണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു ജോസിയാ.
12 : യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു.
13 : സൊറൊബാബേല്‍ അബിയൂദിന്റെയും അബിയൂദ് എലിയാക്കിമിന്റെയും
14 : എലിയാക്കിം ആസോറിന്റെയും ആസോര്‍ സാദോക്കിന്റെയും സാദോക്ക് അക്കീമിന്റെയും
15 : അക്കീം എലിയൂദിന്റെയും എലിയൂദ് എലെയാസറിന്റെയും എലെയാസര്‍ മഥാന്റെയും മഥാന്‍ യാക്കോബിന്റെയും പിതാവായിരുന്നു.
16 : യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
17 : ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്.
യേശുവിന്റെ ജനനം (ലൂക്കാ 2: 12 : 7 )
18 : യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.
19 : അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന് ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
20 : അവന് ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള് ഗര്ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്.
21 : അവള് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
22 : കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
23 : ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന് വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.
24 : ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന് കല്പിച്ചതുപോലെപ്രവര്ത്തിച്ചു; അവന് തന്റെ ഭാര്യയെ സ്വീകരിച്ചു.
25 : പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന് അറിഞ്ഞില്ല; അവന് ശിശുവിന് യേശു എന്നു പേരിട്ടു.
0 comments:
Post a Comment