രക്തത്തിന്റെ പവിത്രത
1 : കര്‍ത്താവു മോശയോടു കല്പിച്ചു:
2 : അഹറോനോടും പുത്രന്മാരോടും ഇസ്രായേല്‍ ജനത്തോടും പറയുക, കര്‍ത്താവ് കല്പിക്കുന്നു:
3 : ഇസ്രായേല്‍ ഭവനത്തിലെ ആരെങ്കിലും കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ വച്ചു കൊല്ലുകയും,
4 : ശ്രീകോവിലിനു മുന്പില് കര്‍ത്താവിനു കാഴ്ചയായി അര്‍പ്പിക്കുന്നതിന് സമാഗമകൂടാരത്തിന്റെ വാതില്ക്കല് അതിനെ കൊണ്ടുവരാതിരിക്കുകയും ചെയ്താല്‍ അതിന്റെ രക്തത്തിന് അവന് ഉത്തരവാദിയായിരിക്കും. രക്തംചൊരിഞ്ഞ അവന് സ്വജനത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം.
5 : ഇത് ഇസ്രായേല്‍ ജനം മൃഗങ്ങളെ തുറസ്സായ സ്ഥലത്തുവച്ചു ബലിയര്‍പ്പിക്കാതെ കര്‍ത്താവിന്റെ മുന്പില് സമാഗമകൂടാരത്തിന്റെ വാതില്ക്കല് പുരോഹിതന്റെയടുത്തു കൊണ്ടുവന്ന് സമാധാനബലിയായി അവിടുത്തേക്ക് അര്‍പ്പിക്കുന്നതിനു വേണ്ടിയാണ്.
6 : പുരോഹിതന് അവയുടെ രക്തം സമാഗമകൂടാരത്തിന്റെ വാതില്ക്കല് കര്‍ത്താവിന്റെ ബലിപീഠത്തിന്മേല് തളിക്കുകയും മേദസ്സ് കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി ദഹിപ്പിക്കുകയും ചെയ്യണം.
7 : അവര്‍ ആരുടെ പിറകേ വേശ്യാവൃത്തിക്കായി നടന്നിരുന്നോ ആ പിശാചുക്കള്‍ക്ക് ഇനി ബലിയര്‍പ്പിക്കരുത്. ഇത് അവര്‍ക്ക് തലമുറതോറും എന്നേക്കുമുള്ള നിയമമാണ്.
8 : നീ അവരോടു പറയുക: ഇസ്രായേല്‍ വംശത്തില്‍ നിന്നോ അവരുടെ ഇടയില്‍ വസിക്കുന്ന വിദേശികളില്‍ നിന്നോ ആരെങ്കിലും ദഹനബലിയോ മറ്റു ബലികളോ അര്‍പ്പിക്കുമ്പോള്‍
9 : അതു കര്‍ത്താവിനര്‍പ്പിക്കാന്‍ സമാഗമകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരാതിരുന്നാല്‍ അവന് സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
10 : ഇസ്രായേല്‍ വംശത്തിലോ അവരുടെയിടയില്‍ വസിക്കുന്ന വിദേശീയരിലോ ഉള്ള ആരെങ്കിലും ഏതെങ്കിലും തരം രക്തം ഭക്ഷിച്ചാല്‍ അവനെതിരേ ഞാന്‍ മുഖം തിരിക്കും. അവനെ ഞാന്‍ സ്വജനത്തില്‍ നിന്നു വിച്ഛേദിച്ചുകളയും.
11 : എന്തെന്നാല്‍, ശരീരത്തിന്റെ ജീവന് രക്തത്തിലാണിരിക്കുന്നത്. അത് ബലിപീഠത്തിന്മേല് ജീവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ഞാന്‍ നല്കിയിരിക്കുന്നു. അതില്‍ ജീവനുള്ളതുകൊണ്ടു രക്തമാണ് പാപപരിഹാരം ചെയ്യുന്നത്.
12 : നിങ്ങളോ നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരിലാരെങ്കിലുമോ രക്തം ഭക്ഷിക്കരുതെന്ന് ഞാന്‍ ഇസ്രായേല്‍ ജനത്തോടു പറഞ്ഞത് അതുകൊണ്ടാണ്.
13 : ഇസ്രായേല്‍ ജനത്തില്‍ നിന്നോ അവരുടെയിടയില്‍ വസിക്കുന്ന വിദേശീയരില്‍ നിന്നോ ആരെങ്കിലും ഭക്ഷിക്കാവുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിച്ചാല്‍ അതിന്റെ രക്തം ഊറ്റിക്കളഞ്ഞ് മണ്ണിട്ടുമൂടണം.
14 : എന്തെന്നാല്‍, എല്ലാ ജീവികളുടെയും ജീവന് അവയുടെ രക്തത്തിലാണ്. ഒരു ജീവിയുടെയും രക്തം ഭക്ഷിക്കരുതെന്ന് ഞാന്‍ ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരിക്കുന്നതും അതുകൊണ്ടുതന്നെ. ആരെങ്കിലും അതു ഭക്ഷിച്ചാല്‍ അവന് ജനത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം.
15 : ചത്തതിനെയോ കാട്ടുമൃഗം കൊന്നതിനെയോ ഭക്ഷിക്കുന്നവന്, സ്വദേശിയോ വിദേശിയോ ആകട്ടെ, തന്റെ വസ്ത്രം അലക്കി കുളിക്കണം. വൈകുന്നേരം വരെ അവന് അശുദ്ധനായിരിക്കും. അതിനുശേഷം ശുദ്ധനാകും.
16 : എന്നാല്‍, തന്റെ വസ്ത്രം അലക്കാതെയും കുളിക്കാതെയുമിരുന്നാല്‍ അവന് കുറ്റക്കാരനായിരിക്കും.
അദ്ധ്യായം 18
ലൈംഗികതയുടെ വിശുദ്ധി
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ ജനത്തോടു പറയുക, ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്.
3 : നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തുദേശത്തെ ജനങ്ങളെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന കാനാന്‍ദേശത്തെ ആളുകളെപ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ ചട്ടങ്ങളനുസരിച്ചു നിങ്ങള്‍ വ്യാപരിക്കുകയുമരുത്.
4 : നിങ്ങള്‍ എന്റെ പ്രമാണങ്ങളും കല്പനകളുമനുസരിച്ചു വ്യാപരിക്കണം.
5 : നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ്. നിങ്ങള്‍ എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുക. അവ അനുസരിക്കുന്നവന് അതിനാല്‍ ജീവിക്കും. ഞാനാണ് കര്‍ത്താവ്.
6 : നിങ്ങളില്‍ ആരും തന്റെ ചാര്‍ച്ചക്കാരുടെ നഗ്നത അനാവൃതമാക്കാന് അവരെ സമീപിക്കരുത്. ഞാനാണ് കര്‍ത്താവ്.
7 : നിന്റെ മാതാവിന്റെ നഗ്നത അനാവൃതമാക്കി നിന്റെ പിതാവിനെ അപമാനിക്കരുത്. അവള് നിന്റെ അമ്മയായതു കൊണ്ടും അവളുടെ നഗ്നത അനാവൃതമാക്കരുത്.
8 : നിന്റെ പിതാവിന്റെ ഭാര്യയുടെ നഗ്നത നീ അനാവൃതമാക്കരുത്. അതു നിന്റെ പിതാവിന്റെ തന്നെ നഗ്നതയാണ്.
9 : നിന്റെ സഹോദരിയുടെ - നിന്റെ പിതാവിന്റെയോ മാതാവിന്റെയോ പുത്രിയുടെ, അവള് സ്വദേശത്തോ അന്യദേശത്തോ ജനിച്ചവളാകട്ടെ - നഗ്നത അനാവൃതമാക്കരുത്.
10 : നിന്റെ മകന്റെ മകളുടെയോ മകളുടെ മകളുടെയോ നഗ്നത നീ അനാവൃതമാക്കരുത്. കാരണം, അവരുടെ നഗ്നത നിന്റെ തന്നെ നഗ്നതയാണ്.
11 : നിന്റെ പിതാവിന്റെ ഭാര്യയില്‍ അവനു ജനിച്ച മകള്‍ നിന്റെ സഹോദരിയാണ്; നീ അവളുടെ നഗ്നത അനാവൃത മാക്കരുത്.
12 : നിന്റെ പിതാവിന്റെ സഹോദരിയുടെ നഗ്നത നീ അനാവൃതമാക്കരുത്; അവള് നിന്റെ പിതാവിന്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്.
13 : നിന്റെ മാതാവിന്റെ സഹോദരിയുടെ നഗ്നത നീ അനാവൃതമാക്കരുത്; അവള് നിന്റെ മാതാവിന്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്.
14 : നിന്റെ പിതൃസഹോദരനെ അവന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കി അപമാനിക്കരുത്. അവള് നിന്റെ ചാര്‍ച്ചക്കാരിയാണ്.
15 : നിന്റെ മരുമകളുടെ നഗ്നത നീ അനാവൃതമാക്കരുത്. കാരണം, അവള് നിന്റെ പുത്രന്റെ ഭാര്യയാണ്. അവളുടെ നഗ്നത നീ അനാവൃതമാക്കരുത്.
16 : നിന്റെ സഹോദരന്റെ ഭാര്യയുടെ നഗ്നത നീ അനാവൃതമാക്കരുത്. അതു നിന്റെ സഹോദരന്റെ നഗ്നതയാണ്.
17 : ഒരു സ്ത്രീയുടെയും അവളുടെതന്നെ മകളുടെയും നഗ്നത നീ അനാവൃതമാക്കരുത്. അവളുടെ പുത്രന്റെയോ പുത്രിയുടെയോ മകളുടെ നഗ്നത നീ അനാവൃതമാക്കരുത്. അവര്‍ അവളുടെ അടുത്ത ചാര്‍ച്ചക്കാരികളാണ്. അത് അധര്‍മമാണ്.
18 : ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കി അവളെ നീ പരിഗ്രഹിക്കരുത്.
19 : ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്ന സ്ത്രീയുടെ നഗ്നത നീ അനാവൃതമാക്കരുത്.
20 : നിന്റെ അയല്ക്കാരന്റെ ഭാര്യയോടുകൂടെ ശയിച്ച് അവള് നിമിത്തം നീ അശുദ്ധനാകരുത്.
21 : നിന്റെ സന്തതികളില്‍ ഒന്നിനെയും മോളെക്കിനു ബലിയര്‍പ്പിച്ച് ദൈവനാമത്തെ അശുദ്ധമാക്കരുത്. ഞാനാണ് കര്‍ത്താവ്.
22 : സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു.
23 : സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗികവൈകൃതമാണ്.
24 : ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ അശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുന്‍പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.
25 : ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും.
26 : നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എന്റെ കല്പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം.
27 : നിങ്ങള്‍ക്കുമുന്‍പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈവിധം മ്ലേച്ഛതകള്‍ കൊണ്ട് നാട് മലിനമാക്കി.
28 : ആകയാല്‍, ഈദേശം നിങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന വരെ പുറന്തള്ളിയതു പോലെ അതിനെ അശുദ്ധമാക്കുക വഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
29 : ഇത്തരം മ്ലേച്ഛപ്രവൃത്തികള്‍ ചെയ്യുന്നവന് സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
30 : നിങ്ങള്‍ക്കു മുന്‍പു നടമാടിയിരുന്ന ഈ മ്ലേച്ഛതകളില്‍ വ്യാപരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത് എന്ന എന്റെ കല്പന അനുസരിക്കുവിന്‍. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
അദ്ധ്യായം 19
വിവിധ നിയമങ്ങള്‍
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്.
3 : മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയും എന്റെ സാബത്ത് ആചരിക്കുകയും വേണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
4 : വിഗ്രഹങ്ങളെ ആരാധിക്കുകയോ ദേവന്മാരുടെ വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കുകയോ ചെയ്യരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
5 : കര്‍ത്താവിനു സമാധാന ബലിയര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വീകാര്യരാകത്തക്കവിധം അര്‍പ്പിക്കുക.
6 : അര്‍പ്പിക്കുന്ന ദിവസവും അതിനടുത്ത ദിവസവും നിങ്ങള്‍ അതു ഭക്ഷിക്കണം. മൂന്നാം ദിവസത്തേക്ക് എന്തെങ്കിലും അവശേഷിക്കുന്നെങ്കില്‍ അതു ദഹിപ്പിച്ചുകളയണം.
7 : മൂന്നാം ദിവസം അതു ഭക്ഷിക്കുന്നത് നിന്ദ്യമാണ്. അതു സ്വീകാര്യമാവുകയില്ല.
8 : അതു ഭക്ഷിക്കുന്നവന് കുറ്റക്കാരനായിരിക്കും. എന്തെന്നാല്‍, അവന് കര്‍ത്താവിന്റെ വിശുദ്ധവസ്തു അശുദ്ധമാക്കി. അവന് ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
9 : നിങ്ങള്‍ ധാന്യം കൊയ്യുമ്പോള്‍ വയലിന്റെ അതിര്‍ത്തിതീര്‍ത്ത് കൊയ്തെടുക്കരുത്.
10 : കൊയ്ത്തിനുശേഷം കാലാപെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തുപറിക്കരുത്. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്. പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി അതു നീക്കിവയ്ക്കുക. ഞാനാകുന്നു നിങ്ങളുടെദൈവമായ കര്‍ത്താവ്.
11 : നിങ്ങള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ പരസ്പരം വ്യാജം പറയുകയോ അരുത്.
12 : എന്റെ നാമത്തില്‍ കള്ളസത്യം ചെയ്യരുത്. നിങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കുകയുമരുത്. ഞാനാണ് കര്‍ത്താവ്.
13 : നിങ്ങളുടെ അയല്‍ക്കാരെ മര്‍ദിക്കുകയോ കൊള്ളയടിക്കുകയോ അരുത്. കൂലിക്കാരനു വേതനം നല്കാന് പിറ്റേന്നു രാവിലെ വരെ കാത്തിരിക്കരുത്.
14 : ചെകിടരെ ശപിക്കുകയോ കുരുടന്റെ വഴിയില്‍ തടസ്സം വയ്ക്കുകയോ അരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാനാണ് കര്‍ത്താവ്.
15 : അനീതിയായി വിധിക്കരുത്. ദരിദ്രനോടു ദാക്ഷിണ്യമോ ശക്തനോടു പ്രത്യേക പരിഗണനയോ കാണിക്കാതെ അയല്‍ക്കാരെ നീതിപൂര്‍വം വിധിക്കണം.
16 : ഏഷണി പറഞ്ഞു നടക്കുകയോ അയല്ക്കാരന്റെ ജീവനെ അപകടത്തിലാക്കുകയോ അരുത്. ഞാനാണ് കര്‍ത്താവ്.
17 : സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്. അയല്‍ക്കാരനെ ശാസിക്കണം. അല്ലെങ്കില്‍ അവന് മൂലം നീ തെറ്റുകാരനാകും.
18 : നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഞാനാണ് കര്‍ത്താവ്.
19 : നിങ്ങള്‍ എന്റെ കല്പനകള് അനുസരിക്കുവിന്‍. ഒരു മൃഗത്തെ മറ്റിനത്തില്‍പ്പെട്ട മൃഗവുമായി ഇണ ചേര്‍ക്കരുത്. വയലില്‍ വിത്തുകള്‍ കലര്‍ത്തി വിതയ്ക്കരുത്. ചണവും കമ്പിളിയും ചേര്‍ത്ത് നെയ്തെടുത്ത വസ്ത്രങ്ങള്‍ ധരിക്കുകയുമരുത്.
20 : ഒരു പുരുഷന് വിവാഹസമ്മതം നല്‍കിയിട്ടുള്ളവളും എന്നാല്‍ വീണ്ടെടുക്കപ്പെടാത്തവളും സ്വാതന്ത്ര്യം ലഭിക്കാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുവന് ശയിച്ചാല്‍ അന്വേഷണം നടത്തി അവരെ ശിക്ഷിക്കണം. എന്നാല്‍, അവര്‍ക്ക് മരണശിക്ഷ വിധിക്കരുത്. എന്തെന്നാല്‍ അവള് സ്വതന്ത്രയായിരുന്നില്ല.
21 : അവന് തനിക്കുവേണ്ടി സമാഗമകൂടാരത്തിന്റെ വാതില്ക്കല് പ്രായശ്ചിത്തബലിയായി ഒരു മുട്ടനാടിനെ കര്‍ത്താവിനു സമര്‍പ്പിക്കണം.
22 : പുരോഹിതന് പ്രായശ്ചിത്തബലിക്കുള്ള മൃഗത്തെ കര്‍ത്താവിന്റെ മുന്പില് സമര്‍പ്പിച്ച് അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവന് ചെയ്ത പാപം ക്ഷമിക്കപ്പെടും.
23 : നിങ്ങള്‍ ദേശത്തുവന്ന് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ മൂന്നുവര്‍ഷത്തേക്ക് അവയുടെ ഫലങ്ങള്‍ വിലക്കപ്പെട്ടതായി കണക്കാക്കണം. അവനിങ്ങള്‍ ഭക്ഷിക്കരുത്.
24 : നാലാം വര്‍ഷം കര്‍ത്താവിന്റെ സ്തുതിക്കായി സമര്‍പ്പിക്കുന്നതിന് അവയുടെ ഫലമെല്ലാം പരിശുദ്ധമായിരിക്കും.
25 : അഞ്ചാം വര്‍ഷം അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം. അവനിങ്ങളെ സമ്പന്നരാക്കും. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
26 : നിങ്ങള്‍ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്. ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്.
27 : ചെന്നി മുണ്ഡനം ചെയ്യരുത്. ദീക്ഷയുടെ അഗ്രം മുറിക്കുകയുമരുത്.
28 : മരിച്ചവരെ പ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. ദേഹത്ത് പച്ച കുത്തരുത്. ഞാനാണ് കര്‍ത്താവ്.
29 : നിന്റെ പുത്രിയെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്. അങ്ങനെ ചെയ്താല്‍ നാടുമുഴുവന്‍ വേശ്യാവൃത്തിയില്‍ മുഴുകുകയും തിന്മകൊണ്ടു നിറയുകയും ചെയ്യാനിടയാകും.
30 : നിങ്ങള്‍ എന്റെ സാബത്ത് ആചരിക്കുകയും വിശുദ്ധസ്ഥലത്തെ ബഹുമാനിക്കുകയും ചെയ്യുവിന്‍. ഞാനാണ് കര്‍ത്താവ്.
31 : നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
32 : പ്രായംചെന്നു നരച്ചവരുടെ മുന്പില് ആദരപൂര്‍വം എഴുന്നേല്ക്കുകയും അവരെ ബഹുമാനിക്കുകയും വേണം. നിന്റെ ദൈവത്തെ ഭയപ്പെടുക. ഞാനാണു കര്‍ത്താവ്.
33 : നിങ്ങളുടെ നാട്ടില്‍ വന്നു താമസിക്കുന്ന വിദേശിയെ ഉപദ്രവിക്കരുത്.
34 : നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശിയെ നിങ്ങള്‍ സ്വദേശിയെപ്പോലെ കണക്കാക്കണം. നിങ്ങളെപ്പോലെതന്നെ അവനെയും സ്നേഹിക്കണം. കാരണം, നിങ്ങള്‍ ഈജിപ്തുദേശത്തു വിദേശികളായിരുന്നു. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
35 : വിധിയിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്.
36 : ശരിയായ തുലാസും കട്ടിയും ഏഫായും ഹിന്നും നിങ്ങള്‍ക്കുണ്ടായിരിക്കണം. ഈജിപ്തുദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണ്.
37 : നിങ്ങള്‍ എന്റെ കല്പനകളും നിയമങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കണം. ഞാനാണു കര്‍ത്താവ്.
അദ്ധ്യായം 20
വിവിധ ശിക്ഷകള്‍
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ ജനത്തോടു പറയുക, ഇസ്രായേല്‍ ജനത്തിലോ ഇസ്രായേലില്‍ വന്നു വസിക്കുന്ന വിദേശികളിലോ നിന്ന് ആരെങ്കിലും തങ്ങളുടെ മക്കളില്‍ ആരെയെങ്കിലും മോളെക്കിനു ബലിയര്‍പ്പിക്കുന്നെങ്കില്‍ അവനെ കൊല്ലണം. ദേശത്തിലെ ജനങ്ങള്‍ അവനെ കല്ലെറിയണം.
3 : അവനെതിരേ ഞാന്‍ എന്റെ മുഖം തിരിക്കുകയും ജനത്തില്‍ നിന്ന് അവനെ വിച്ഛേദിച്ചു കളയുകയും ചെയ്യും. എന്തെന്നാല്‍, അവന് തന്റെ മക്കളില്‍ ഒരാളെ മോളെക്കിനു ബലിയര്‍പ്പിച്ചു. അങ്ങനെ എന്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എന്റെ പരിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
4 : അവന് തന്റെ മക്കളില്‍ ഒരാളെ മോളെക്കിനു ബലികൊടുക്കുമ്പോള്‍ ദേശവാസികള്‍ അതിനുനേരേ കണ്ണടച്ചുകളയുകയും അവനെ കൊല്ലാതിരിക്കുകയും ചെയ്താല്‍,
5 : ഞാന്‍ അവനും അവന്റെ കുടുംബത്തിനു മെതിരായി എന്റെ മുഖം തിരിക്കുകയും അവനെയും മോളെക്കിനെ ആരാധിക്കുന്നതിന് അവന്റെ പിന്നാലെ പോയവരെയും സ്വജനത്തില്‍ നിന്നു വിച്ഛേദിച്ചുകളയുകയും ചെയ്യും.
6 : ആരെങ്കിലും മന്ത്രവാദികളുടെയും കൂടോത്രക്കാരുടെയും പുറകേ പോയി അന്യദേവന്മാരെ ആരാധിച്ചാല്‍ അവനെതിരേ ഞാന്‍ മുഖം തിരിക്കുകയും അവനെ സ്വജനത്തില്‍ നിന്നു വിച്ഛേദിച്ചുകളയുകയും ചെയ്യും.
7 : അതിനാല്‍, നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വിശുദ്ധരാകുവിന്‍. എന്തെന്നാല്‍, ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
8 : എന്റെ പ്രമാണങ്ങള്‍ പാലിക്കുകയും അവയനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ്.
9 : പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവനെ വധിക്കണം. പിതാവിനെയോ മാതാവിനെയോ ശപിച്ചതിനാല്‍ അവന്റെ രക്തം അവന്റെ മേല്‍ത്തന്നെ പതിക്കട്ടെ.
10 : ഒരുവന് അയല്ക്കാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്താല്‍ അവനും അവളും മരണശിക്ഷ അനുഭവിക്കണം.
11 : പിതാവിന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന് പിതാവിന്റെ തന്നെ നഗ്നത അനാവൃതമാക്കിയിരിക്കുന്നു. രണ്ടുപേര്‍ക്കും വധശിക്ഷ നല്‍കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.
12 : ഒരാള്‍ തന്റെ മരുമകളുമൊന്നിച്ചു ശയിച്ചാല്‍ ഇരുവരെയും വധിക്കണം. അവര്‍ ഹീനകൃത്യം ചെയ്തിരിക്കുന്നു. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.
13 : ഒരുവന് സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.
14 : ഒരാള്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ഹീനകൃത്യമാകുന്നു. നിങ്ങളുടെ ഇടയില്‍ ഇതുപോലുള്ള ഹീനകൃത്യം ഉണ്ടാകാതിരിക്കാനായി മൂന്നുപേരെയും തീയില്‍ ദഹിപ്പിക്കണം.
15 : മൃഗത്തോടുകൂടെ ശയിക്കുന്നവനെ വധിക്കണം. മൃഗത്തെയും കൊല്ലണം.
16 : ഒരു സ്ത്രീ ഏതെങ്കിലും മൃഗത്തെ സമീപിച്ച് അതിന്റെ കൂടെ ശയിച്ചാല്‍ അവളെയും മൃഗത്തെയും നിങ്ങള്‍ വധിക്കണം. അവര്‍ മരണശിക്ഷ അനുഭവിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.
17 : തന്റെ പിതാവില്‍നിന്നോ മാതാവില്‍ നിന്നോ ജനിച്ച സഹോദരിയെ ഒരുവന് പരിഗ്രഹിക്കുകയും അവര്‍ പരസ്പരം തങ്ങളുടെ നഗ്നത കാണുകയും ചെയ്യുന്നത് നികൃഷ്ടമാണ്. സ്വജനത്തിന്റെ മുന്പില്വച്ച് അവരെ വധിക്കണം. അവന് തന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കിയിരിക്കുന്നു. അവന് അതിന്റെ കുറ്റം വഹിക്കണം.
18 : ഒരുവന് ആര്‍ത്തവകാലത്ത് സ്ത്രീയോടുകൂടെ ശയിക്കുകയും അവളുടെ നഗ്നത അനാവൃതമാക്കുകയും ചെയ്താല്‍ അവന് അവളുടെ സ്രാവം അനാവൃതമാക്കുന്നു; അവള്‍തന്നെതന്റെ രക്തസ്രാവവും. രണ്ടുപേരെയും സ്വജനത്തില്‍നിന്നു വിച്ഛേദിക്കണം.
19 : മാതൃസഹോദരിയുടെയോ പിതൃസഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്. എന്തെന്നാല്‍, അത് സ്വന്തം ചാര്‍ച്ചക്കാരുടെ തന്നെ നഗ്നത അനാവൃതമാക്കലാണ്. അവര്‍ തങ്ങളുടെ കുറ്റം വഹിക്കണം.
20 : പിതൃവ്യന്റെ ഭാര്യയുമായി ശയിക്കുന്നവന് പിതാവിന്റെ നഗ്നത അനാവൃതമാക്കുന്നു. അവരുടെ പാപം അവര്‍ വഹിക്കണം. അവര്‍ മക്കളില്ലാതെ മരിക്കണം.
21 : സഹോദര ഭാര്യയെ പരിഗ്രഹിക്കുന്നത് അവിശുദ്ധമാണ്. അവന് തന്റെ സഹോദരന്റെ തന്നെ നഗ്നതയാണ് അനാവൃതമാക്കുന്നത്. അവര്‍ക്കു സന്താനങ്ങള്‍ ഉണ്ടാകരുത്.
22 : നിങ്ങള്‍ക്കു വസിക്കുവാനായി ഞാന്‍ നിങ്ങളെ എങ്ങോട്ടു നയിക്കുന്നോ ആ ദേശം നിങ്ങളെ തിരസ്കരിക്കാതിരിക്കാന്‍ നിങ്ങള്‍ എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍.
23 : നിങ്ങളുടെ മുന്പില് നിന്നു ഞാന്‍ നീക്കിക്കളയുന്ന ജനതയുടെ മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്തുടരരുത്. എന്തെന്നാല്‍, ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാനവരെ വെറുക്കുന്നു.
24 : എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരാന്‍ പോകുന്ന, തേനും പാലും ഒഴുകുന്ന, അവരുടെ ദേശം നിങ്ങള്‍ സ്വന്തമാക്കും. നിങ്ങളെ മറ്റു ജനതകളില്‍നിന്നു വേര്‍തിരിച്ച നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ്.
25 : അതുകൊണ്ടു നിങ്ങള്‍ ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെയും ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും വേര്‍തിരിക്കണം. അശുദ്ധമെന്നു ഞാന്‍ നിര്‍ണയിച്ചിരിക്കുന്ന പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എന്നിവ കൊണ്ടു നിങ്ങള്‍ അശുദ്ധരാകരുത്.
26 : എന്റെ മുന്പില് നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്. നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിന് ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍നിന്നു വേര്‍തിരിച്ചിരിക്കുന്നു.
27 : മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷന്മാര് മരണശിക്ഷ അനുഭവിക്കണം. അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ രക്തം അവരുടെമേല്‍ പതിക്കട്ടെ.
അദ്ധ്യായം 21
പൗരോഹിത്യ വിശുദ്ധി
1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: അഹറോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക, പുരോഹിതന്മാരിലാരും തങ്ങളുടെ ജനങ്ങളില്‍ മൃതരായവര്‍ക്കു വേണ്ടി സ്വയം അശുദ്ധരാകരുത്.
2 : എന്നാല്‍, തന്റെ അടുത്ത ചാര്‍ച്ചക്കാരെപ്രതി - പിതാവ്, മാതാവ്, മകന് , മകള്‍, സഹോദരന് എന്നിവരെ പ്രതി - അവന് സ്വയം മാലിന്യം ഏറ്റുകൊള്ളട്ടെ.
3 : അതുപോലെ, കന്യകയായ സഹോദരിയെ പ്രതിയും. അവിവാഹിതയായ അവള് അവനു ബന്ധപ്പെട്ടവളാണ്.
4 : അവന് തന്റെ ജനങ്ങളില്‍ പ്രമുഖനായിരിക്കുകയാല്‍ തന്നെത്തന്നെ മലിനനാക്കുകയോ അശുദ്ധനാക്കുകയോ അരുത്.
5 : ദുഃഖസൂചകമായി പുരോഹിതന്മാര് തല മുണ്ഡനം ചെയ്യുകയോ താടി വടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ അരുത്.
6 : ദൈവത്തിന്റെ മുന്പില് അവര്‍ വിശുദ്ധരായിരിക്കണം. ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്. അവരാണ് ദൈവമായ കര്‍ത്താവിനു ദഹനബലികളും ഭോജന ബലികളും അര്‍പ്പിക്കുന്നത്. അതുകൊണ്ട് അവര്‍ വിശുദ്ധരായിരിക്കണം.
7 : അവര്‍വേശ്യയെയോ അശുദ്ധയാക്കപ്പെട്ടവളെയോ ഭര്‍ത്താവ് ഉപേക്ഷിച്ചവളെയോ വിവാഹംചെയ്യരുത്. എന്തെന്നാല്‍, പുരോഹിതന് ദൈവസന്നിധിയില്‍ വിശുദ്ധനായിരിക്കണം.
8 : നിന്റെ ദൈവത്തിനു കാഴ്ചയപ്പം സമര്‍പ്പിക്കുന്നതിനാല്‍ നീ അവനെ വിശുദ്ധീകരിക്കണം. അവന് നിനക്കു വിശുദ്ധനായിരിക്കണം. കാരണം, നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്.
9 : പുരോഹിതന്റെ മകള്‍ പരസംഗം ചെയ്ത് തന്നെത്തന്നെ മലിനയാക്കിയാല്‍ അവള് തന്റെ പിതാവിനെ അശുദ്ധനാക്കുന്നു. അവളെ അഗ്നിയില്‍ ദഹിപ്പിക്കണം.
10 : അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വിശുദ്ധവസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനും സഹോദരന്മാരില് പ്രധാന പുരോഹിതനുമായവന്‍ തന്റെ തല നഗ്നമാക്കുകയോ വസ്ത്രം കീറുകയോ അരുത്.
11 : അവന് ശവശരീരങ്ങള്‍, സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ തന്നെ ആയാലും, സ്പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്.
12 : അവന് വിശുദ്ധസ്ഥലം വിട്ടു പുറത്തുപോകുകയോ ദൈവത്തിന്റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയോ അരുത്. എന്തെന്നാല്‍, ദൈവത്തിന്റെ അഭിഷേകതൈലത്തിന്റെ കിരീടം അവന്റെ മേല്‍ ഉണ്ട്.
13 : ഞാനാണ് കര്‍ത്താവ്. കന്യകയെ ആയിരിക്കണം അവന് ഭാര്യയായി സ്വീകരിക്കുന്നത്.
14 : വിധവ, ഉപേക്ഷിക്കപ്പെട്ടവള്, മലിനയാക്കപ്പെട്ടവള്‍, വേശ്യ എന്നിവരെ അവന് വിവാഹം ചെയ്യരുത്; സ്വജനത്തില്‍ നിന്ന് ഒരു കന്യകയെ വേണം അവന് ഭാര്യയായി സ്വീകരിക്കാന്‍.
15 : അങ്ങനെ അവന് തന്റെ മക്കളെ സ്വജനങ്ങളുടെ ഇടയില്‍ അശുദ്ധരാക്കാതിരിക്കട്ടെ. ഞാനാണ് അവനെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ്.
16 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
17 : അഹറോനോടു പറയുക, നിന്റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കാന്‍ അടുത്തുവരരുത്.
18 : കുരുടന്, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍,
19 : ഒടിഞ്ഞകൈയോ കാലോ ഉള്ളവന്, തീരെ പൊക്കം കുറഞ്ഞവന്, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്,
20 : ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന് എന്നിവര്‍ അടുത്തു വരരുത്.
21 : പുരോഹിതനായ അഹറോന്റെ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ അടുത്തു വരരുത്.
22 : എന്നാല്‍, ദൈവത്തിന്റെ വിശുദ്ധവും അതിവിശുദ്ധവുമായ അപ്പം അവനു ഭക്ഷിക്കാം.
23 : അവന് ബലിപീഠത്തെയോ തിരശ്ശീലയെയോ സമീപിക്കരുത്. എന്റെ വിശുദ്ധപേടകം അശുദ്ധമാകാതിരിക്കേണ്ടതിന് വികലാംഗന് അവിടെ വരരുത്. കാരണം, കര്‍ത്താവായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്.
24 : അഹറോനോടും പുത്രന്മാരോടും ഇസ്രായേല്‍ ജനത്തോടും മോശ ഇക്കാര്യം പറഞ്ഞു.
അദ്ധ്യായം 22
ബലിവസ്തുഭോജനം
1 : കര്‍ത്താവ് മോശയോടു കല്പിച്ചു:
2 : ഇസ്രായേല്‍ ജനം എനിക്കു സമര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളെ ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്റെ പരിശുദ്ധ നാമത്തെ അശുദ്ധമാക്കാതിരിക്കുകയും ചെയ്യുവിന്‍ എന്ന് അഹറോനോടും സന്തതികളോടും പറയുക. ഞാനാണ് കര്‍ത്താവ്.
3 : നിങ്ങളുടെ സന്തതിപരമ്പരകളില്‍ ആരെങ്കിലും അശുദ്ധനായിരിക്കെ, ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനു സമര്‍പ്പിച്ച വിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവന് എന്റെ സന്നിധിയില്‍ നിന്നു വിച്ഛേദിക്കപ്പെടും.
4 : ഞാനാണ് കര്‍ത്താവ്. അഹറോന്റെ വംശത്തില്‍പ്പെട്ട ആരെങ്കിലും കുഷ്ഠരോഗിയോ ബീജസ്രാവക്കാരനോ ആണെങ്കില്‍ അവന് ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്.
5 : ബീജസ്രാവമുള്ളവനും മരിച്ചവനെയോ ഇഴജന്തുവിനെയോ മനുഷ്യനിലുള്ള ഏതെങ്കിലും മാലിന്യത്തെയോ സ്പര്‍ശിച്ച് അശുദ്ധനായവനും വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
6 : സ്നാനം ചെയ്തല്ലാതെ അവന് വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്.
7 : സൂര്യന് അസ്തമിക്കുമ്പോള്‍ അവന് ശുദ്ധിയുള്ളവനായിരിക്കും. അതിനുശേഷം അവന് വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കാം. എന്തെന്നാല്‍ അത് അവന്റെ ഭക്ഷണമാണ്.
8 : ചത്തതോ കാട്ടുമൃഗങ്ങള്‍ കൊന്നതോ ആയ ഒരു മൃഗത്തെയും ഭക്ഷിച്ച് അവര്‍ മാലിന്യമേല്‍ക്കരുത്. ഞാനാണ് കര്‍ത്താവ്.
9 : പാപം ചെയ്യാതിരിക്കുന്നതിനും, വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കി മരിക്കാതിരിക്കുന്നതിനുമായി അവര്‍ എന്റെ കല്പന അനുസരിക്കണം. കര്‍ത്താവായ ഞാനാണ് അവരെ വിശുദ്ധീകരിക്കുന്നത്.
10 : അന്യര്‍ ആരും വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്. പുരോഹിതന്റെ അടുക്കല്‍ വന്നു വസിക്കുന്നവനോ കൂലിവേലക്കാരനോ അതു ഭക്ഷിക്കരുത്.
11 : എന്നാല്‍, പുരോഹിതന് വിലയ്ക്കു വാങ്ങുകയോ അവന്റെ ഭവനത്തില്‍ ജനിക്കുകയോ ചെയ്ത അടിമകള്‍ക്ക് അതു ഭക്ഷിക്കാം.
12 : പുരോഹിതന്റെ മകള്‍ പുരോഹിതേതര കുടുംബത്തില്‍ വിവാഹിതയായാല്‍ അവള് വിശുദ്ധ വസ്തുക്കള്‍ ഭക്ഷിച്ചുകൂടാ.
13 : എന്നാല്‍ പുരോഹിതന്റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതികളില്ലാതെ യൗവനത്തിലെന്ന പോലെ പിതൃഭവനത്തിലേക്കു തിരിച്ചുവരുകയാണെങ്കില്‍ പിതാവിന്റെ ഓഹരി അവള്‍ക്കു ഭക്ഷിക്കാം.
14 : അന്യര്‍ അതു ഭക്ഷിച്ചുകൂടാ. ആരെങ്കിലും അറിയാതെ വിശുദ്ധവസ്തു ഭക്ഷിച്ചുപോയാല്‍ അതിന്റെ വിലയുടെ അഞ്ചിലൊരു ഭാഗംകൂടി ചേര്‍ത്ത് പുരോഹിതനെ ഏല്പിക്കണം.
15 : ഇസ്രായേല്‍ ജനം തങ്ങളുടെ കര്‍ത്താവിനു സമര്‍പ്പിച്ച വിശുദ്ധവസ്തുക്കളൊന്നും പുരോഹിതന് അശുദ്ധമാക്കരുത്.
16 : വിശുദ്ധ വസ്തുക്കള്‍ ഭക്ഷിച്ചു തങ്ങളുടെമേല്‍ അകൃത്യത്തിന്റെ കുറ്റം വരുത്തിവയ്ക്കരുത്. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്.
17 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
18 : അഹറോനോടും പുത്രന്മാരോടും ഇസ്രായേല്‍ ജനത്തോടും പറയുക, ഇസ്രായേല്‍ ഭവനത്തിലോ ഇസ്രായേലിലെ പരദേശികളിലോ ഉള്ള ആരെങ്കിലും കര്‍ത്താവിനു ദഹന ബലിയായി നേര്ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ സമര്‍പ്പിക്കുമ്പോള്‍
19 : അതു സ്വീകാര്യമാകണമെങ്കില്‍ കാഴ്ചവയ്ക്കുന്നത് മാടുകളിലോ ചെമ്മരിയാടുകളിലോ കോലാടുകളിലോ നിന്നെടുത്ത ഊനമറ്റ ഒരു ആണ് മൃഗമായിരിക്കണം.
20 : ന്യൂനതയുള്ള ഒന്നിനെയും കാഴ്ചവയ്ക്കരുത്. അതു സ്വീകാര്യമാകുകയില്ല.
21 : ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ചയും സ്വാഭീഷ്ടക്കാഴ്ചയും സമാധാനബലിയായി അര്‍പ്പിക്കുമ്പോള്‍ അതു സ്വീകാര്യമാകണമെങ്കില്‍ കാലിക്കൂട്ടത്തിലോ ആട്ടിന്‍കൂട്ടത്തിലോ നിന്നെടുത്ത ഊനമറ്റ മൃഗത്തെ കാഴ്ചവയ്ക്കണം. അതിന് ഒരുന്യൂനതയും ഉണ്ടായിരിക്കരുത്.
22 : അന്ധതയുള്ളതോ അംഗഭംഗം സംഭവിച്ചതോ മുടന്തുള്ളതോ എന്തെങ്കിലും വ്രണമോ തടിപ്പോ പുഴുക്കടിയോ ഉള്ളതോ ആയ ഒന്നിനെയും കര്‍ത്താവിനു സമര്‍പ്പിക്കരുത്. ഇവയെ കര്‍ത്താവിന്റെ ബലിപീഠത്തില്‍ ദഹനബലിയായി അര്‍പ്പിക്കരുത്.
23 : അവയവങ്ങളില്‍ എന്തെങ്കിലും കുറവോ കൂടുതലോ ഉള്ള കാളയെയോ ആടിനെയോ സ്വാഭീഷ്ടക്കാഴ്ചയായി അര്‍പ്പിക്കാം. എന്നാല്‍, നേര്‍ച്ചയായി അതു സ്വീകാര്യമല്ല.
24 : വൃഷണങ്ങള്‍ ഉടച്ചതോ ചതച്ചതോ എടുത്തുകളഞ്ഞതോ മുറിച്ചതോ ആയ മൃഗത്തെ നിങ്ങളുടെ ദേശത്തുവച്ച് കര്ത്താവിന് കാഴ്ചവയ്ക്കരുത്.
25 : വിദേശികളില്‍ നിന്നു നിങ്ങള്‍ക്കു കിട്ടിയ ഇത്തരം ഒരു മൃഗത്തെയും നിങ്ങളുടെ ദൈവത്തിനു ഭോജനബലിയായി അര്‍പ്പിക്കരുത്. അവയ്ക്ക് ന്യൂനതയുണ്ട്. അംഗഭംഗമുള്ളതാകയാല്‍ അവ സ്വീകാര്യമല്ല.
26 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
27 : ഒരു കാളയോ ചെമ്മരിയാടോ കോലാടോ ജനിച്ചാല്‍ അതു തള്ളയോടുകൂടെ ഏഴുദിവസം നില്ക്കട്ടെ: എട്ടാംദിവസം മുതല്‍ കര്‍ത്താവിനു ദഹനബലിക്ക് അതു സ്വീകാര്യമായിരിക്കും.
28 : പശുവോ പെണ്ണാടോ എന്തുതന്നെയായാലും തള്ളയെയും കുട്ടിയെയും ഒരേ ദിവസംതന്നെ കൊല്ലരുത്.
29 : കൃതജ്ഞതാബലിയര്‍പ്പിക്കുമ്പോള്‍ കര്‍ത്താവിനു സ്വീകാര്യമാകുന്ന വിധത്തില്‍ വേണം അത് അര്‍പ്പിക്കാന്‍.
30 : അത് അന്നുതന്നെ ഭക്ഷിക്കണം. അതില്‍ ഒട്ടും പിറ്റേദിവസം രാവിലെവരെ ശേഷിക്കരുത്. ഞാനാണ് കര്‍ത്താവ്.
31 : നിങ്ങള്‍ എന്റെ കല്പനയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. ഞാനാണ് കര്‍ത്താവ്.
32 : ഇസ്രായേല്‍ ജനങ്ങളുടെയിടയില്‍ എന്റെ പരിശുദ്ധി പ്രഘോഷിക്കപ്പെടേണ്ടതാകയാല്‍ നിങ്ങള്‍ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുത്. നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവു ഞാനാണ്.
33 : നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് ഞാനാണ് ഈജിപ്തുദേശത്തു നിന്നു
അദ്ധ്യായം 23
തിരുനാളുകള്‍
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ ജനത്തോടു പറയുക, വിശുദ്ധ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍ ഇവയാണ്.
സാബത്ത്
3 : ആറുദിവസം നിങ്ങള്‍ ജോലി ചെയ്യണം; ഏഴാംദിവസം സമ്പൂര്‍ണവിശ്രമത്തിനും വിശുദ്ധ സമ്മേളനത്തിനുമുള്ള സാബത്താണ്. അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും കര്‍ത്താവിന്റെ സാബത്താണ്.
4 : നിശ്ചിത കാലത്ത് നിങ്ങള്‍ പ്രഖ്യാപിക്കേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍, വിശുദ്ധസമ്മേളനങ്ങള്‍ ഇവയാണ്.
പെസഹാ, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍
5 : ഒന്നാം മാസം പതിന്നാലാം ദിവസം വൈകുന്നേരം കര്‍ത്താവിന്റെ പെസഹായാണ്.
6 : ആ മാസം പതിനഞ്ചാം ദിവസം കര്‍ത്താവിനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍. ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
7 : ഒന്നാംദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനത്തിനുള്ളതായിരിക്കണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.
8 : ഏഴു ദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കണം. ഏഴാം ദിവസം വിശുദ്ധ സമ്മേളനമുണ്ടായിരിക്കണം. നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.
ആദ്യഫലങ്ങളുടെ തിരുനാള്‍
9 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
10 : ഇസ്രായേല്‍ ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍ പോകുന്ന ദേശത്ത് എത്തിച്ചേരുകയും അവിടെ നിങ്ങള്‍ വിളവെടുക്കുകയും ചെയ്യുമ്പോള്‍ കൊയ്ത്തിലെ ആദ്യഫലമായ കറ്റ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.
11 : നിങ്ങള്‍ കര്‍ത്താവിനു സ്വീകാര്യരാകാന്‍ വേണ്ടി ആ കറ്റ പുരോഹിതന് അവിടുത്തെ മുന്പില് നീരാജനം ചെയ്യണം; സാബത്തിന്റെ പിറ്റേദിവസം അവന് അതു ചെയ്യട്ടെ.
12 : കറ്റ കര്‍ത്താവിനു നീരാജനമായി അര്‍പ്പിക്കുന്ന ദിവസംതന്നെ ഒരു വയസ്സുള്ള ഊനമറ്റ ഒരു മുട്ടാടിനെ നിങ്ങള്‍ അവിടുത്തേക്കു ദഹനബലിയായി സമര്‍പ്പിക്കണം.
13 : അതോടൊപ്പമുള്ള ധാന്യബലി എണ്ണ ചേര്‍ത്ത പത്തില്‍ രണ്ട് ഏഫാ നേരിയ മാവായിരിക്കണം. അതു സൗരഭ്യമുള്ള ദഹനബലിയായി കര്ത്താവിന് അര്‍പ്പിക്കണം. പാനീയബലിയായി നാലിലൊന്നു ഹിന് വീഞ്ഞും അര്‍പ്പിക്കണം.
14 : നിങ്ങള്‍ ദൈവത്തിന് ഈ കാഴ്ച സമര്‍പ്പിക്കുന്ന ദിവസംവരെ അപ്പമോ മലരോ കതിരോ ഭക്ഷിക്കരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും എന്നേക്കും തലമുറതോറുമുള്ള ഒരു നിയമമാണിത്.
ആഴ്ചകളുടെ തിരുനാള്‍
15 : സാബത്തിന്റെ പിറ്റേദിവസം മുതല്‍, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതല്‍ ഏഴു പൂര്‍ണമായ ആഴ്ച കള്‍ നിങ്ങള്‍ കണക്കാക്കണം.
16 : ഏഴാമത്തെ സാബത്തിന്റെ പിറ്റേ ദിവസം, അതായത് അന്‍പതാം ദിവസം കര്‍ത്താവിനു പുതിയ ധാന്യങ്ങള്‍കൊണ്ടു നിങ്ങള്‍ ധാന്യബലി അര്‍പ്പിക്കണം.
17 : നീരാജനത്തിനായി നിങ്ങളുടെ വസതികളില്‍ നിന്നു പത്തില്‍ രണ്ട് ഏഫാ മാവുകൊണ്ടുണ്ടാക്കിയ രണ്ട് അപ്പം കൊണ്ടുവരണം. കര്ത്താവിന് ആദ്യഫലമായി സമര്‍പ്പിക്കുന്ന അതു നേരിയ മാവുകൊണ്ടുണ്ടാക്കിയതും പുളിപ്പിച്ചതുമായിരിക്കണം.
18 : അപ്പത്തോടുകൂടെ ഒരു വയസ്സുള്ള ഊനമറ്റ ഏഴു ചെമ്മരിയാട്ടിന്‍ കുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടുകളെയും കര്‍ത്താവിനു ദഹനബലിയായി അര്‍പ്പിക്കണം. ധാന്യബലിയോടും പാനീയബലിയോടും കൂടിയ അത് കര്‍ത്താവിനു സൗരഭ്യദായകമായ ദഹനബലിയായിരിക്കും.
19 : തുടര്‍ന്ന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിക്കായും ഒരു വയസ്സുള്ള രണ്ട് ആട്ടിന്‍കുട്ടികളെ സമാധാനബലിക്കായും കാഴ്ച വയ്ക്കണം.
20 : പുരോഹിതന് അത് ആദ്യഫലങ്ങളുടെ അപ്പത്തോടും രണ്ട് ആട്ടിന്‍കുട്ടികളോടുംകൂടെ നീരാജനമായി കര്‍ത്താവിന്റെ സന്നിധിയില്‍ കാഴ്ചവയ്ക്കണം. അവ കര്‍ത്താവിനു വിശുദ്ധമായിരിക്കും; അവ പുരോഹിതനുള്ളതുമാണ്.
21 : അന്നുതന്നെ നിങ്ങള്‍ ഒരു വിശുദ്ധസമ്മേളനം പ്രഖ്യാപിക്കണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും തലമുറതോറും എന്നേക്കുമുള്ള ഒരു നിയമമാണിത്.
22 : നിങ്ങള്‍ വയലില്‍ കൊയ്യുമ്പോള്‍ അരികു തീര്‍ത്തു കൊയ്യരുത്. വിളവെടുപ്പിനുശേഷം കാലാ പെറുക്കരുത്. അതു പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി വിട്ടുകൊടുക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
പുതുവത്സരദിനം
23 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
24 : ഇസ്രായേല്‍ജനത്തോടു പറയുക, ഏഴാംമാസം ആദ്യദിവസം നിങ്ങള്‍ക്കു സാബത്തായിരിക്കണം; കാഹളംമുഴക്കി പ്രഖ്യാപിക്കേണ്ട അനുസ്മരണദിനവും വിശുദ്ധസമ്മേളനദിനവും.
25 : അന്നു നിങ്ങള്‍ കഠിനമായ ജോലിയൊന്നും ചെയ്യരുത്; കര്ത്താവിന് ഒരു ദഹനബലിയര്‍പ്പിക്കുകയും വേണം.
പാപപരിഹാരദിനം
26 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
27 : ഏഴാം മാസം പത്താംദിവസം പാപപരിഹാര ദിനമായിരിക്കണം. അതു വിശുദ്ധ സമ്മേളനത്തിനുള്ള ദിവസവുമാണ്. അന്ന് ഉപവസിക്കുകയും കര്ത്താവിന് ദഹനബലി അര്‍പ്പിക്കുകയും വേണം.
28 : ആ ദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്പില് പാപത്തിനു പരിഹാരം ചെയ്യുന്ന ദിനമാണ് അത്.
29 : അന്ന് ഉപവസിക്കാത്തവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
30 : അന്ന് എന്തെങ്കിലും ജോലി ചെയ്യുന്നവനെ ഞാന്‍ ജനത്തില്‍ നിന്ന് ഉന്മൂലനംചെയ്യും.
31 : നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ വാസസ്ഥലങ്ങളില്‍ തലമുറതോറും എന്നേക്കുമുള്ള നിയമമാണിത്.
32 : ആദിവസം നിങ്ങള്‍ക്കു പൂര്‍ണവിശ്രമത്തിന്റെ സാബത്തായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. മാസത്തിന്റെ ഒന്‍പതാം ദിവസം വൈകുന്നേരം മുതല്‍ പിറ്റേന്ന് വൈകുന്നേരം വരെ സാബത്ത് ആചരിക്കണം.
കൂടാരത്തിരുനാള്‍
33 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
34 : ഇസ്രായേല്‍ ജനത്തോടു പറയുക, ഏഴാംമാസം പതിനഞ്ചാം ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് കര്‍ത്താവിന്റെ കൂടാരത്തിരുനാളാണ്.
35 : ആദ്യദിവസം ഒരു വിശുദ്ധസമ്മേളനം കൂടണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.
36 : ഏഴുദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കണം. എട്ടാംദിവസം വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം; കര്‍ത്താവിനു ദഹനബലിയും അര്‍പ്പിക്കണം. ഇത് ആഘോഷത്തോടുകൂടിയ സമ്മേളനമാണ്. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.
37 : കര്‍ത്താവിനു ദഹനബലിയും ധാന്യബലിയും പാനീയബലിയും മറ്റു ബലികളും അര്‍പ്പിക്കേണ്ടതും വിശുദ്ധസമ്മേളനമായി നിങ്ങള്‍ പ്രഖ്യാപിക്കേണ്ടതും ആയ കര്‍ത്താവിന്റെ നിര്‍ദിഷ്ട തിരുനാളുകളാണ് ഇവ.
38 : കര്‍ത്താവിന്റെ സാബത്തിനും കര്‍ത്താവിനു നല്കുന്ന വഴിപാടുകള്‍ക്കും കാഴ്ചകള്‍ക്കും സ്വാഭീഷ്ടബലികള്‍ക്കും പുറമേയാണ് ഇവ.
39 : ഏഴാംമാസം പതിനഞ്ചാം ദിവസം വയലിലെ വിളവുശേഖരിച്ചതിനുശേഷം ഏഴുദിവസം നിങ്ങള്‍ കര്ത്താവിന് ഒരു തിരുനാള്‍ ആചരിക്കണം. ആദ്യദിവസവും എട്ടാം ദിവസവും സാബത്തായിരിക്കണം.
40 : ഒന്നാം ദിവസം ഭംഗിയുള്ള പഴങ്ങളും ഈന്തപ്പനയോലയും ഇലതൂര്‍ന്ന ചില്ലകളും ആറ്റരളിക്കൊമ്പുകളും എടുക്കണം. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ ഏഴുദിവസം സന്തോഷിച്ചാഹ്ളാദിക്കണം.
41 : വര്‍ഷംതോറും ഏഴുദിവസം കര്‍ത്താവിന്റെ തിരുനാളായി ആഘോഷിക്കണം. നിങ്ങളുടെ സന്തതികള്‍ക്കുള്ള ശാശ്വത നിയമമാണിത്. ഏഴാംമാസത്തില്‍ ഈ തിരുനാള്‍ നിങ്ങള്‍ ആഘോഷിക്കണം.
42 : ഏഴു ദിവസത്തേക്ക് നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം.
43 : ഈജിപ്തുദേശത്തു നിന്നു ഞാന്‍ ഇസ്രായേല്‍ ജനത്തെ കൊണ്ടുവന്നപ്പോള്‍ അവര്‍ കൂടാരങ്ങളിലാണു വസിച്ചത് എന്നു നിങ്ങളുടെ സന്തതിപരമ്പര അറിയാന്‍ ഇസ്രായേല്‍ക്കാരെല്ലാവരും കൂടാരങ്ങളില്‍ വസിക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
44 : ഇപ്രകാരം മോശ ഇസ്രായേല്‍ ജനത്തോട് കര്‍ത്താവിന്റെ നിര്ദിഷ്ടതിരുനാളുകള് പ്രഖ്യാപിച്ചു.
അദ്ധ്യായം 24
ദേവാലയദീപം
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : വിളക്കുകള്‍ നിരന്തരം കത്തിക്കൊണ്ടിരിക്കുന്നതിന് ഒലിവില്‍നിന്നെടുത്ത ശുദ്ധമായ എണ്ണ നിന്റെ അടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്‍ ജനത്തോടു പറയുക.
3 : സമാഗമകൂടാരത്തില്‍ സാക്ഷ്യത്തിന്റെ തിരശ്ശീലയ്ക്കു പുറത്ത് പ്രദോഷം മുതല്‍ പ്രഭാതം വരെ നിരന്തരം കര്‍ത്താവിന്റെ സന്നിധിയില്‍ അഹറോന് അതു സജ്ജമാക്കി വയ്ക്കണം. നിങ്ങളുടെ തലമുറകള്‍ക്ക് എന്നേക്കുമുള്ള നിയമമാണിത്.
4 : കര്‍ത്താവിന്റെ സന്നിധിയില്‍ ദീപപീഠത്തിന്മേല് അവന് ദീപങ്ങള്‍ നിരന്തരം ഒരുക്കിവയ്ക്കണം.
തിരുസാന്നിദ്ധ്യ അപ്പം
5 : നീ നേരിയ മാവുകൊണ്ടു പന്ത്രണ്ട് അപ്പം ഉണ്ടാക്കണം. ഓരോ അപ്പത്തിനും പത്തില്‍രണ്ട് ഏഫാ മാവ് ഉപയോഗിക്കണം.
6 : അവ ആറു വീതം രണ്ടു നിരകളായി പൊന്മേശയില് വയ്ക്കണം.
7 : ശുദ്ധമായ കുന്തുരുക്കം ഓരോ നിലയിലും വയ്ക്കണം. കര്ത്താവിന് അപ്പത്തോടൊപ്പം സ്മരണാംശമായി അഗ്നിയില്‍ അര്‍പ്പിക്കാന്‍ വേണ്ടിയാണ് ഇത്.
8 : ഇസ്രായേല്‍ ജനത്തിനു വേണ്ടി നിത്യമായ ഒരു ഉടമ്പടിയായി സാബത്തുതോറും മുടക്കംകൂടാതെ അഹറോന് അതു കര്‍ത്താവിന്റെ മുന്പില് ക്രമപ്പെടുത്തിവയ്ക്കണം.
9 : അത് അഹറോനും അവന്റെ പുത്രന്മാര്ക്കും ഉള്ളതായിരിക്കും. അവര്‍ അതു വിശുദ്ധ സ്ഥലത്തുവച്ചു ഭക്ഷിക്കണം. കാരണം, അതു കര്ത്താവിന് അര്‍പ്പിതമായ ദഹന ബലിയുടെ അതിവിശുദ്ധമായ അംശവും അവന്റെ ശാശ്വതാവകാശവുമാണ്.
ദൈവദൂഷണത്തിനു ശിക്ഷ
10 : ഇസ്രായേല്‍ക്കാരിയില്‍ ഈജിപ്തുകാരനു ജനിച്ച ഒരുവന് ഇസ്രായേല്‍ ജനത്തിനിടയില്‍ വന്ന് പാളയത്തില്‍വച്ച് ഒരു ഇസ്രായേല്‍ക്കാരനുമായി വഴക്കിട്ടു.
11 : ഇസ്രായേല്‍ സ്ത്രീയുടെ മകന് തിരുനാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. അവര്‍ അവനെ മോശയുടെ അടുക്കല്‍ കൊണ്ടുവന്നു. അവന്റെ അമ്മയുടെ പേര് ഷെലോമിത്ത് എന്നായിരുന്നു. അവള് ദാന്‍ ഗോത്രത്തിലെ ദിബ്രിയുടെ മകളായിരുന്നു.
12 : അവര്‍ അവനെ കര്‍ത്താവിന്റെ ഹിതം അറിയുന്നതു വരെ തടവില്‍ വച്ചു.
13 : കര്‍ത്താവ് മോശയോടു കല്പിച്ചു:
14 : ശാപവാക്കു പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോകുക. അവന് പറഞ്ഞതു കേട്ടവരെല്ലാം അവന്റെ തലയില്‍ കൈവച്ചതിനുശേഷം ജനം അവനെ കല്ലെറിയട്ടെ.
15 : എന്നിട്ട് ഇസ്രായേല്‍ ജനത്തോടു പറയുക, ദൈവത്തെ ശപിക്കുന്നവന് തന്റെ പാപം വഹിക്കണം.
16 : കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം.
പ്രതികാരത്തിന്റെ നിയമം
17 : മനുഷ്യനെ കൊല്ലുന്നവന് മരണശിക്ഷ അനുഭവിക്കണം.
18 : മൃഗത്തെ കൊല്ലുന്നവന് പകരം മൃഗത്തെ കൊടുക്കണം - ജീവനു പകരം ജീവന്.
19 : അയല്‍ക്കാരനെ അംഗഭംഗപ്പെടുത്തുന്നവനോട് അതു തന്നെ ചെയ്യണം.
20 : ഒടിവിന് ഒടിവും കണ്ണിനു കണ്ണും പല്ലിനു പല്ലും പകരം കൊടുക്കണം. മറ്റൊരുവനെ അംഗഭംഗപ്പെടുത്തിയതുപോലെ അവനെയും അംഗഭംഗപ്പെടുത്തണം.
21 : മൃഗത്തെ കൊല്ലുന്നവന് പകരം മൃഗത്തെ കൊടുക്കണം. എന്നാല്‍ മനുഷ്യനെ കൊല്ലുന്നവനെ കൊന്നുകളയണം.
22 : സ്വദേശിക്കും വിദേശിക്കും ഒരേ നിയമംതന്നെ. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
23 : ദൈവദൂഷണം പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്ന് മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു. മോശയോടു കര്‍ത്താവ് കല്പിച്ചതുപോലെ ഇസ്രായേല്‍ ജനം പ്രവര്‍ത്തിച്ചു.
അദ്ധ്യായം 25
സാബത്തുവര്‍ഷം
1 : കര്‍ത്താവ് സീനായ്മലയില്‍വച്ചു മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍പോകുന്ന ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ ആ ദേശം കര്‍ത്താവിനൊരു സാബത്ത് ആചരിക്കണം.
3 : ആറുവര്‍ഷം നീ നിന്റെ നിലം വിതയ്ക്കുകയും മുന്തിരിവള്ളി വെട്ടിയൊരുക്കി ഫലമെടുക്കുകയും ചെയ്യുക.
4 : എന്നാല്‍, ഏഴാം വര്‍ഷം ദേശത്തിനു വിശ്രമത്തിനുള്ള കര്‍ത്താവിന്റെ സാബത്തായിരിക്കും. ആ വര്‍ഷം നിലം വിതയ്ക്കുകയോ മുന്തിരിവള്ളി മുറിക്കുകയോ ചെയ്യരുത്.
5 : താനേ മുളച്ചു വിളയുന്നവ നിങ്ങള്‍ കൊയ്യരുത്. വള്ളികള്‍ മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കുകയുമരുത്. കാരണം, അത് ദേശത്തിന്റെ വിശ്രമവര്‍ഷമാണ്.
6 : ദേശത്തിന്റെ സാബത്ത് നിങ്ങള്‍ക്കു ഭക്ഷണം പ്രദാനംചെയ്യും - നിനക്കും നിന്റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ വസിക്കുന്ന പരദേശിക്കും.
7 : നിന്റെ കന്നുകാലികള്‍ക്കും നിന്റെ ദേശത്തെ മൃഗങ്ങള്‍ക്കും അതിന്റെ ഫലങ്ങള്‍ ആഹാരമായിരിക്കും.
ജൂബിലിവര്‍ഷം
8 : വര്‍ഷങ്ങളുടെ ഏഴു സാബത്തുകള്‍ എണ്ണുക, ഏഴുപ്രാവശ്യം ഏഴു വര്‍ഷങ്ങള്‍. വര്‍ഷങ്ങളുടെ ഏഴു സാബത്തുകളുടെ ദൈര്‍ഘ്യം നാല്പത്തിയൊന്പതു വര്‍ഷങ്ങള്‍.
9 : ഏഴാം മാസം പത്താംദിവസം നിങ്ങള്‍ എല്ലായിടത്തും കാഹളം മുഴക്കണം. പാപപരിഹാരദിനമായ അന്ന് ദേശം മുഴുവന്‍ കാഹളം മുഴക്കണം.
10 : അന്‍പതാം വര്‍ഷത്തെ നീ വി ശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കും. ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വത്ത് തിരികേ ലഭിക്കണം. ഓരോരുത്തരും തങ്ങളുടെ കുടുംബത്തിലേക്കു മടങ്ങിപ്പോകട്ടെ.
11 : അന്പതാംവര്ഷം നിങ്ങള്‍ക്കു ജൂബിലിവര്‍ഷമായിരിക്കണം. ആ വര്‍ഷം വിതയ്ക്കുകയോ, ഭൂമിയില്‍ താനേ വളരുന്നവ കൊയ്യുകയോ മുറിക്കാത്ത മുന്തിരിവള്ളികളിലെ ഫലങ്ങള്‍ശേഖരിക്കുകയോ അരുത്.
12 : എന്തെന്നാല്‍, അതു ജൂബിലിവര്‍ഷമാണ്. അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കണം. വയലില്‍ നിന്നു കിട്ടുന്നവ മാത്രം നിങ്ങള്‍ക്കു ഭക്ഷിക്കാം.
13 : ജൂബിലിയുടെ ഈ വര്‍ഷത്തില്‍ ഓരോരുത്തരും തങ്ങളുടെ അവകാശ സ്ഥലത്തേക്കു തിരികെപ്പോകണം.
14 : നിന്റെ അയല്ക്കാരന് എന്തെങ്കിലും വില്ക്കുകയോ അവനില്‍നിന്ന് എന്തെങ്കിലും വാങ്ങുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പരസ്പരം ഞെരുക്കരുത്.
15 : അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങളുടെ കണക്കനുസരിച്ച് അയല്ക്കാരനില് നിന്നു നീ വാങ്ങണം. വിളവിന്റെ വര്‍ഷങ്ങളുടെ കണക്കനുസരിച്ച് അവന് നിനക്കു വില്‍ക്കട്ടെ.
16 : വര്‍ഷങ്ങള്‍ കൂടിയിരുന്നാല്‍ വില വര്‍ദ്ധിപ്പിക്കണം. കുറഞ്ഞിരുന്നാല്‍ വില കുറയ്ക്കണം. എന്തെന്നാല്‍, വിളവിന്റെ വര്‍ഷങ്ങളുടെ എണ്ണമനുസരിച്ചാണ് അവന് നിനക്കു വില്‍ക്കുന്നത്.
17 : നിങ്ങള്‍ പരസ്പരം ഞെരുക്കരുത്; ദൈവത്തെ ഭയപ്പെടണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
18 : നിങ്ങള്‍ എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എങ്കില്‍ ദേശത്തു നിങ്ങള്‍ സുരക്ഷിതരായിരിക്കും.
19 : ഭൂമി അതിന്റെ ഫലം നല്‍കും; നിങ്ങള്‍ തൃപ്തിയാവോളം ഭക്ഷിച്ച് സുരക്ഷിതരായി വസിക്കും.
20 : ഞങ്ങള്‍ ഏഴാംവര്‍ഷം വിതയ്ക്കുകയും വിളവെടുക്കുകയും ചെയ്യുന്നില്ലെങ്കില്‍ എന്തു ഭക്ഷിക്കും എന്നു നിങ്ങള്‍ ചോദിച്ചേക്കാം.
21 : ആറാം വര്‍ഷം എന്റെ അനുഗ്രഹം ഞാന്‍ നിങ്ങളുടെ മേല്‍ ചൊരിയും. മൂന്നുവര്‍ഷത്തേക്കുള്ള വിളവ് അതു നിങ്ങള്‍ക്കു പ്രദാനംചെയ്യും.
22 : എട്ടാം വര്‍ഷം നിങ്ങള്‍ വിതയ്ക്കുകയും ഒന്‍പതാം വര്‍ഷംവരെ പഴയ ഫലങ്ങളില്‍ നിന്നു ഭക്ഷിക്കുകയും ചെയ്യുക. അതിന്റെ ഫലം ലഭിക്കുന്നതുവരെ പഴയതില്‍നിന്നു ഭക്ഷിക്കുക.
വീണ്ടെടുപ്പുനിയമം
23 : നിങ്ങള്‍ ഭൂമി എന്നേക്കുമായി വില്‍ക്കരുത്. എന്തെന്നാല്‍, ഭൂമി എന്റേതാണ്. നിങ്ങള്‍ പരദേശികളും കുടികിടപ്പുകാരു മാണ്.
24 : നീ സ്വന്തമാക്കുന്ന ദേശത്ത് ഭൂമി വീണ്ടെടുക്കുവാനുള്ള അവകാശം ഉണ്ടായിരിക്കണം.
25 : നിന്റെ സഹോദരന് ദരിദ്രനായിത്തീര്‍ന്ന് തന്റെ അവകാശത്തില്‍ ഒരു ഭാഗം വിറ്റാല്‍ അടുത്ത ചാര്ച്ചക്കാരന് അതു വീണ്ടെടുക്കണം.
26 : എന്നാല്‍, വീണ്ടെടുക്കാന്‍ അവന് ആരും ഇല്ലാതിരിക്കുകയും പിന്നീടു സമ്പന്നനായി വീണ്ടെടുക്കാന്‍ അവനു കഴിവുണ്ടാവുകയും ചെയ്താല്‍,
27 : അതു വിറ്റതിനുശേഷമുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വാങ്ങിയവന് അധികതുക തിരികെക്കൊടുത്ത് അവന് തന്റെ അവകാശവസ്തു വീണ്ടെടുക്കാം.
28 : എന്നാല്‍, അതു വീണ്ടെടുക്കാന്‍ അവനു കഴിവില്ലെങ്കില്‍ വിറ്റുപോയ വസ്തു വാങ്ങിയവന്റെ കൈവശം ജൂബിലിവര്‍ഷംവരെ ഇരിക്കട്ടെ; ജൂബിലി വര്‍ഷം അവന് അതില്‍നിന്ന് ഒഴിഞ്ഞുകൊടുക്കുകയും ഉടമസ്ഥന് തന്റെ അവകാശത്തിലേക്കു മടങ്ങിവരുകയും ചെയ്യട്ടെ.
29 : മതിലുകളാല്‍ ചുറ്റപ്പെട്ട പട്ടണത്തിലുള്ള തന്റെ വീട് ഒരാള്‍ വിറ്റാല്‍ ഒരു വര്‍ഷത്തിനകം തിരിച്ചെടുക്കാം. വീണ്ടെടുക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമുണ്ട്.
30 : ഒരു വര്‍ഷത്തിനകം വീണ്ടെടുക്കുന്നില്ലെങ്കില്‍ മതിലുകളാല്‍ ചുറ്റപ്പെട്ട പട്ടണത്തിലുള്ള വീട്, വാങ്ങിയവനും അവന്റെ സന്തതികള്‍ക്കും എന്നേക്കുമുള്ള അവകാശമായിരിക്കും. ജൂബിലിവര്ഷത്തില് അത് ഒഴിഞ്ഞുകൊടുക്കേണ്ടതില്ല.
31 : എന്നാല്‍, ചുറ്റും മതിലുകളില്ലാത്ത ഗ്രാമങ്ങളിലെ വീടുകള്‍ നിലങ്ങള്‍പോലെ കണക്കാക്കപ്പെടും. ജൂബിലിവര്ഷത്തില് അവ വീണ്ടുകൊള്ളുകയോ, മോചിപ്പിച്ചെടുക്കുകയോ ആവാം.
32 : എന്നാല്‍, ലേവ്യര്‍ക്ക് തങ്ങളുടെ പട്ടണങ്ങളും അവിടെ തങ്ങള്‍ക്ക് അവകാശമായ വീടുകളും എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാം.
33 : ലേവ്യരിലാരെങ്കിലും അതു വീണ്ടെടുക്കുന്നില്ലെങ്കില്‍ വാങ്ങിയവന് ജൂബിലിവത്സരത്തില്‍ വീട് ഒഴിഞ്ഞുകൊടുക്കണം. ലേവ്യരുടെ പട്ടണത്തിലുള്ള ഭവനങ്ങള്‍ ഇസ്രായേല്‍ ജനത്തിനിടയില്‍ അവര്‍ക്കുള്ള അവകാശമാണ്.
34 : അവരുടെ പട്ടണത്തിനു ചുറ്റുമുള്ള വയലുകള്‍ വില്‍ക്കരുത്. അത് അവരുടെ ശാശ്വതാവകാശമാണ്.
35 : നിന്റെ സഹോദരന് ദരിദ്രനാവുകയും തന്നെത്തന്നെ സംരക്ഷിക്കാന്‍ അവനു വകയില്ലാതാവുകയും ചെയ്യുന്നെങ്കില്‍ നീ അവനെ സംരക്ഷിക്കണം. അവന് അന്യനെപ്പോലെയോ പരദേശിയെപ്പോലെയോ നിന്നോടുകൂടെ വസിക്കട്ടെ.
36 : അവനില്‍നിന്നു പലിശയോ ആദായമോ വാങ്ങരുത്. ദൈവത്തെ ഭയപ്പെടുക. നിന്റെ സഹോദരന് നിന്റെ കൂടെ വസിക്കട്ടെ.
37 : നീ അവനു പണം പലിശയ്ക്കു കൊടുക്കരുത്. നിന്റെ ആഹാരം അവനു ലാഭത്തിനു വില്‍ക്കുകയുമരുത്.
38 : നിങ്ങളുടെ ദൈവമായിരിക്കാനും കാനാന്‍ ദേശം നിങ്ങള്‍ക്കു നല്‍കാനും ഈജിപ്തില്‍നിന്നു നിങ്ങളെകൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍.
39 : നിന്റെ സഹോദരന് നിര്‍ദ്ധനനാവുകയും അവന് തന്നെത്തന്നെ നിനക്കു വില്‍ക്കുകയും ചെയ്യുന്നെങ്കില്‍ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.
40 : അവന് നിനക്ക് ഒരു കൂലിക്കാരനും പരദേശിയുമായിരിക്കട്ടെ. അവന് ജൂബിലിവര്‍ഷം വരെ നിനക്കു വേണ്ടി ജോലി ചെയ്യണം.
41 : അതിനുശേഷം അവന് മക്കളോടുകൂടെ തന്റെ കുടുംബത്തിലേക്കും പിതാക്കന്മാരുടെ അവകാശത്തിലേക്കും മടങ്ങിപ്പോകട്ടെ.
42 : എന്തെന്നാല്‍, ഈജിപ്തുദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസരാണ് അവര്‍. അവരെ അടിമകളായി വില്‍ക്കരുത്.
43 : നീ അവരുടെമേല്‍ ക്രൂരമായി ഭരണം നടത്തരുത്. നിന്റെ ദൈവത്തെ ഭയപ്പെടുക.
44 : ചുറ്റുമുള്ള ജനങ്ങളില്‍നിന്നു നിങ്ങള്‍ ദാസന്മാരെയും ദാസികളെയും വാങ്ങിക്കൊള്ളുവിന്‍.
45 : നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശികളില്‍ നിന്നും, നിങ്ങളുടെ ദേശത്തുവച്ച് അവരുടെ കുടുംബങ്ങളില്‍ ജനിച്ചവരില്‍നിന്നും നിങ്ങള്‍ക്കു ദാസരെ വാങ്ങാം. അവര്‍ നിങ്ങളുടെ അവകാശമായിരിക്കും.
46 : നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ക്കു നിത്യമായി അവകാശമാക്കാന്‍ അവരില്‍നിന്നു നിങ്ങള്‍ക്ക് അടിമകളെ സ്വീകരിക്കാം. എന്നാല്‍ ഇസ്രായേല്‍മക്കളായ നിങ്ങളുടെ സഹോദരരുടെമേല്‍ നിങ്ങള്‍ ക്രൂരമായ ഭരണം നടത്തരുത്.
47 : നിങ്ങളുടെയിടയിലുള്ള പരദേശിയോ അന്യനോ സമ്പന്നനാവുകയും അവന്റെ സമീപമുള്ള സഹോദരന് ദരിദ്രനാകയാല്‍ പരദേശിക്കോ അന്യനോ അല്ലെങ്കില്‍ അന്യന്റെ കുടുംബാംഗത്തിനോ
48 : തന്നെത്തന്നെ വില്‍ക്കുകയും ചെയ്താല്‍, അവനെ വീണ്ടെടുക്കാവുന്നതാണ്. അവന്റെ സഹോദരന്മാരില് ആര്‍ക്കും അവനെ വീണ്ടെടുക്കാം.
49 : അവന്റെ പിതൃവ്യനോ പിതൃവ്യപുത്രനോ ഏതെങ്കിലും ചാര്‍ച്ചക്കാരനോ അവനെ വീണ്ടെടുക്കാം. അവന് സമ്പന്നനാവുകയാണെങ്കില്‍ അവനു തന്നെത്തന്നെ വീണ്ടെടുക്കുകയും ചെയ്യാം.
50 : അവന് തന്നെത്തന്നെ വിറ്റതുമുതല്‍ ജൂബിലിവരെയുള്ള വത്സരങ്ങള്‍ വാങ്ങിയവനുമായി കണക്കാക്കണം. വര്‍ഷങ്ങള്‍ക്കനുസരിച്ചായിരിക്കും അവന്റെ മോചനത്തിന്റെ വില. ഉടമസ്ഥനോടുകൂടെ ജീവിച്ചവത്സരങ്ങള്‍ കൂലിക്കാരന്റെ നിലയില്‍ കണക്കാക്കണം.
51 : വര്‍ഷങ്ങള്‍ ഏറെബാക്കിയുണ്ടെങ്കില്‍ അതിനുതക്കവിധം വീണ്ടെടുപ്പുവില കിട്ടിയ പണത്തില്‍നിന്നു തിരികെ കൊടുക്കണം.
52 : ജൂബിലിവരെ വര്‍ഷങ്ങള്‍ കുറവാണെങ്കില്‍ തന്റെ വീണ്ടെടുപ്പിനായി ഉടമസ്ഥനുമായി ആലോചിച്ച് വര്‍ഷങ്ങളുടെ കണക്കനുസരിച്ചു പണം മടക്കിക്കൊടുക്കണം.
53 : വര്‍ഷംതോറും കൂലിക്കെടുക്കപ്പെട്ടവനെപ്പോലെ അവന് വാങ്ങുന്നവനോടുകൂടെ കഴിയണം. അവനോടു ക്രൂരത കാണിക്കാന്‍ ഇടവരരുത്.
54 : അവന് ഇങ്ങനെയൊന്നും വീണ്ടെടുക്കപ്പെടുന്നില്ലെങ്കില്‍ അവനും അവന്റെ മക്കളും ജൂബിലിവര്ഷത്തില് സ്വതന്ത്രരാക്കപ്പെടണം.
55 : ഇസ്രായേല്‍ജനം എന്റെ ദാസരാണ്, ഈജിപ്തില്‍ നിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസര്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ്.
അദ്ധ്യായം 26
അനുഗ്രഹങ്ങള്‍
1 : നിങ്ങള്‍ ആരാധനയ്ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപങ്ങളോ ഉണ്ടാക്കരുത്. നിങ്ങളുടെ ദേശത്തു സ്തംഭങ്ങളുയര്‍ത്തുകയോ കൊത്തിയ കല്ലുകള്‍ നാട്ടുകയോ അരുത്. എന്തെന്നാല്‍, ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
2 : നിങ്ങള്‍ എന്റെ സാബത്ത് ആചരിക്കുകയും എന്റെ വിശുദ്ധസ്ഥലം പൂജ്യമായിക്കരുതുകയും ചെയ്യുവിന്‍. ഞാനാണ് കര്‍ത്താവ്.
3 : നിങ്ങള്‍ എന്റെ നിയമങ്ങള്‍ അനുസരിക്കുകയും കല്പനകള് പാലിക്കുകയും ചെയ്യുമെങ്കില്‍, ഞാന്‍ യഥാകാലം നിങ്ങള്‍ക്കു മഴ തരും;
4 : ഭൂമി വിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും വൃക്ഷങ്ങള്‍ ഫലം നല്‍കുകയും ചെയ്യും.
5 : നിങ്ങളുടെ കറ്റമെതിക്കല്‍ മുന്തിരിപ്പഴം പറിക്കുന്ന കാലംവരെയും മുന്തിരിപ്പഴം പറിക്കുന്ന കാലം വിതയ്ക്കുന്ന കാലംവരെയും നീണ്ടുനില്‍ക്കും. നിങ്ങള്‍ തൃപ്തിയാവോളം ഭക്ഷിച്ച് നിങ്ങളുടെ ദേശത്തു സുരക്ഷിതരായി വസിക്കും.
6 : ഞാന്‍ നിങ്ങളുടെ നാട്ടില്‍ സമാധാനം സ്ഥാപിക്കും. നിങ്ങള്‍ സ്വൈരമായി വസിക്കും. ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാന്‍ നാട്ടില്‍നിന്നു ദുഷ്ടമൃഗങ്ങളെ ഓടിച്ചുകളയും. നിങ്ങളുടെ ദേശത്തുകൂടെ വാള് കടന്നു പോകയില്ല.
7 : ശത്രുക്കളെ നിങ്ങള്‍ തുരത്തും. അവര്‍ നിങ്ങളുടെ മുന്പില് വാളിനിരയാകും.
8 : നിങ്ങള്‍ അഞ്ചുപേര്‍ നൂറുപേരെയും നൂറുപേര് പതിനായിരംപേരെയും ഓടിക്കും. ശത്രുക്കള്‍ നിങ്ങളുടെ മുന്പില് വാളിനിരയാകും.
9 : ഞാന്‍ നിങ്ങളെ കടാക്ഷിക്കുകയും സന്താനപുഷ്ടി നല്കി നിങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുമായി ഞാന്‍ എന്റെ ഉടമ്പടി ഉറപ്പിക്കും.
10 : നിങ്ങള്‍ പഴയ ശേഖരങ്ങളില്‍ നിന്നു ധാന്യങ്ങള്‍ ഭക്ഷിക്കുകയും പുതിയതിനു വേണ്ടി പഴയതിനെ മാറ്റിക്കളയുകയും ചെയ്യും.
11 : ഞാന്‍ എന്റെ കൂടാരം നിങ്ങളുടെയിടയില്‍ സ്ഥാപിക്കും. ഞാന്‍ നിങ്ങളെ ഉപേക്ഷിക്കുകയില്ല.
12 : ഞാന്‍ നിങ്ങളുടെ ഇടയില്‍ സഞ്ചരിക്കും; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും.
13 : നിങ്ങള്‍ ഈജിപ്തുകാരുടെ അടിമകളായിത്തുടരാതിരിക്കാന്‍ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍. നിങ്ങള്‍ നിവര്‍ന്നു നടക്കേണ്ടതിന് നിങ്ങളുടെ നുകത്തിന്റെ കെട്ടുകള്‍ ഞാന്‍ പൊട്ടിച്ചു.
ശിക്ഷകള്‍
14 : നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതെയും ഈ കല്പനകളെല്ലാം അനുസരിക്കാതെയും നടന്നാല്‍,
15 : എന്റെ നിയമങ്ങള്‍ ധിക്കരിക്കുകയും പ്രമാണങ്ങള്‍ വെറുത്ത് എന്റെ കല്പനകള് അനുഷ്ഠിക്കാതിരിക്കുകയും ഉടമ്പടി ലംഘിക്കുകയും ചെയ്താല്‍,
16 : ഞാനും അപ്രകാരം നിങ്ങളോടു പ്രവര്‍ത്തിക്കും. പെട്ടെന്നുള്ള ഭയവും ക്ഷയവും കണ്ണുകള്‍ക്കു ഹാനിയും ജീവനുതന്നെ നാശവും വരുത്തുന്ന പനിയും നിങ്ങളുടെമേല്‍ ഞാന്‍ വരുത്തും. നിങ്ങള്‍ വിതയ്ക്കുന്നതു വൃഥാവിലാകും; നിങ്ങളുടെ ശത്രുക്കള്‍ അതു ഭക്ഷിക്കും.
17 : ഞാന്‍ നിങ്ങള്‍ക്കെതിരേ മുഖംതിരിക്കും. ശത്രുക്കളുടെ മുന്‍പില്‍വച്ചു നിങ്ങള്‍ വധിക്കപ്പെടും. നിങ്ങളെ വെറുക്കുന്നവര്‍ നിങ്ങളെ ഭരിക്കും. പിന്തുടരാന് ആരുംതന്നെയില്ലെങ്കിലും നിങ്ങള്‍ ഭയപ്പെട്ടോടും.
18 : ഇതെല്ലാമായിട്ടും എന്റെ വാക്ക് കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്കു ഞാന്‍ നിങ്ങളെ ഏഴിരട്ടി ശിക്ഷിക്കും.
19 : ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാന്‍ നശിപ്പിക്കും, ആകാശം നിങ്ങള്‍ക്ക് ഇരുമ്പുപോലെയും ഭൂമി പിത്തളപോലെയും ആക്കും.
20 : നിങ്ങളുടെ കരുത്ത് ഞാന്‍ നിഷ്ഫലമാക്കും. നിങ്ങളുടെ ദേശം വിളവുതരുകയോ വൃക്ഷങ്ങള്‍ ഫലം പുറപ്പെടുവിക്കുകയോ ഇല്ല.
21 : നിങ്ങള്‍ എനിക്കു വിരുദ്ധമായി വ്യാപരിക്കുകയും എന്നെ അനുസരിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ പാപങ്ങള്‍ക്കു ശിക്ഷയായി ഏഴിരട്ടി അനര്‍ഥങ്ങള്‍ ഞാന്‍ നിങ്ങളുടെമേല്‍ വരുത്തും.
22 : ഞാന്‍ നിങ്ങളുടെയിടയിലേക്കു വന്യമൃഗങ്ങളെ കടത്തിവിടും. അവനിങ്ങളുടെ മക്കളെ അപഹരിക്കുകയും കന്നുകാലികളെ നശിപ്പിക്കുകയും അങ്ങനെ നിങ്ങളെ എണ്ണത്തില്‍ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വീഥികള്‍ വിജനമാകും.
23 : ഈ ശിക്ഷകള്‍കൊണ്ടൊന്നും നിങ്ങള്‍ എന്നിലേക്കു തിരിയാതെ എനിക്കെതിരായി വ്യാപരിക്കുന്നെങ്കില്‍, ഞാനും നിങ്ങള്‍ക്കെ തിരേ വ്യാപരിക്കും.
24 : നിങ്ങളുടെ പാപങ്ങള്‍ക്ക് നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്ഷിക്കും.
25 : എന്റെ ഉടമ്പടിയുടെ പേരില്‍ പ്രതികാരം ചെയ്യാന്‍ ഞാന്‍ നിങ്ങളുടെമേല്‍ വാള് വീശും. നിങ്ങള്‍ പട്ടണങ്ങളില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ നിങ്ങളുടെമേല്‍ പകര്‍ച്ചവ്യാധികള്‍ വരുത്തും. നിങ്ങള്‍ ശത്രുക്കളുടെ കൈകളില്‍ അകപ്പെടുകയും ചെയ്യും.
26 : ഞാന്‍ നിങ്ങളുടെ അപ്പത്തിന്റെ അളവു കുറയ്ക്കും. പത്തു സ്ത്രീകള്‍ ഒരടുപ്പില്‍ അപ്പം പാകംചെയ്യും. അവര്‍ നിങ്ങള്‍ക്ക് അപ്പം തൂക്കി അളന്നേതരൂ. നിങ്ങള്‍ ഭക്ഷിക്കും, എന്നാല്‍ തൃപ്തരാവുകയില്ല.
27 : ഇതെല്ലാമായിട്ടും നിങ്ങള്‍ എന്നെ അനുസരിക്കാതെ എനിക്കെതിരേ പ്രവര്‍ത്തിക്കുകയാണെങ്കില്‍,
28 : ഞാനും നിങ്ങള്‍ക്കെതിരേ കോപത്തോടെ പ്രവര്‍ത്തിക്കും. നിങ്ങളുടെ പാപത്തിനു നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്ഷിക്കും.
29 : നിങ്ങള്‍ നിങ്ങളുടെ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം ഭക്ഷിക്കും.
30 : ഞാന്‍ നിങ്ങളുടെ പൂജാഗിരികള്‍ നശിപ്പിക്കുകയും വിഗ്രഹങ്ങള്‍ വെട്ടിവീഴ്ത്തുകയും നിങ്ങളുടെ ശവശരീരങ്ങള്‍ ജഡവിഗ്രഹങ്ങളുടെമേല്‍ വലിച്ചെറിയുകയും ചെയ്യും. ഹൃദയംകൊണ്ടു ഞാന്‍ നിങ്ങളെ വെറുക്കും.
31 : ഞാന്‍ നിങ്ങളുടെ പട്ടണങ്ങള്‍ വിജനമാക്കും; വിശുദ്ധസ്ഥലങ്ങള്‍ ശൂന്യമാക്കുകയും ചെയ്യും. നിങ്ങളുടെ സുരഭിലകാഴ്ചകള്‍ ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ ദേശം ഞാന്‍ ശൂന്യമാക്കും.
32 : അവിടെ വസിക്കുന്ന നിങ്ങളുടെ ശത്രുക്കള്‍ അതിനെപ്പറ്റി ആശ്ചര്യപ്പെടും.
33 : ജനങ്ങളുടെയിടയില്‍ ഞാന്‍ നിങ്ങളെ ചിതറിക്കും; ഊരിയ വാളോടെ നിങ്ങളെ പിന്തുടരും. നിങ്ങളുടെദേശം ശൂന്യവും പട്ടണം വിജനവുമാക്കും.
34 : നിങ്ങള്‍ ശത്രുക്കളുടെ ദേശങ്ങളിലായിരിക്കുമ്പോള്‍ ശൂന്യമായ നിങ്ങളുടെ നാട് അതിന്റെ സാബത്തില്‍ സന്തോഷിക്കും; അതു വിശ്രമിക്കുകയും സാബത്ത് ആചരിക്കുകയും ചെയ്യും.
35 : ശൂന്യമായി കിടക്കുന്നിടത്തോളം കാലം അതു വിശ്രമിക്കും, നിങ്ങള്‍ അവിടെ വസിച്ചിരുന്നപ്പോള്‍ സാബത്തുകളില്‍ അതിനു വിശ്രമം ലഭിച്ചില്ലല്ലോ.
36 : ശത്രുദേശങ്ങളില്‍ അവശേഷിച്ചിരിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ജനിപ്പിക്കും. പിറകില്‍ ഇല അനങ്ങുന്നതു കേള്‍ക്കുമ്പോള്‍ വാളില്‍നിന്ന് ഓടി രക്ഷപെടുന്നവനെപ്പോലെ അവര്‍ ഓടും. ആരും പിന്തുടരുന്നില്ലെങ്കിലും അവര്‍ നിലംപതിക്കും.
37 : ആരും പിന്തുടരുന്നില്ലെങ്കില്ത്തന്നെ വാളില്‍ നിന്ന് ഓടി രക്ഷപെടുമ്പോഴെന്നപോലെ ഒരുവന് മറ്റൊരുവന്റെ മേല്‍ വീഴും. ശത്രുക്കളുടെ മുന്പില് നില്ക്കാന് നിങ്ങള്‍ക്കു ശക്തി ഉണ്ടായിരിക്കുകയില്ല.
38 : ജനതകളുടെ ഇടയില്‍ നിന്നു നിങ്ങള്‍ അറ്റുപോകും. ശത്രുക്കളുടെ രാജ്യം നിങ്ങളെ വിഴുങ്ങിക്കളയും.
39 : ശേഷിക്കുന്നവര്‍ അവരുടെ ദുഷ്കൃത്യങ്ങള്‍ നിമിത്തം ശത്രുരാജ്യത്തുവച്ചു നശിച്ചുപോകും. അവരുടെ പിതാക്കന്മാരുടെ ദുഷ്കര്‍മങ്ങള്‍ നിമിത്തവും അവര്‍ അവരെപ്പോലെ നശിച്ചുപോകും.
40 : അവര്‍ എന്നോടു കാണിച്ച അവിശ്വസ്തതയും
41 : എനിക്കെതിരായി പ്രവര്‍ത്തിച്ച തിന്മകളും ഏറ്റുപറയട്ടെ. എനിക്കെതിരായി ചരിച്ചതിനാല്‍ ഞാനും അവര്‍ക്കെതിരായി ചരിക്കുകയും അവരെ ശത്രുക്കളുടെ ദേശത്തേക്കു കൊണ്ടുപോകുകയും ചെയ്തു. തങ്ങളുടെ അപരിച്ഛേദിതമായ ഹൃദയം വിനീതമാക്കി പ്രായശ്ചിത്തമനുഷ്ഠിച്ചാല്‍
42 : ഞാന്‍ യാക്കോബിനോടും ഇസഹാക്കിനോടും അബ്രാഹത്തിനോടും ചെയ്ത ഉടമ്പടി ഓര്‍ക്കുകയും ദേശത്തെ അനുസ്മരിക്കുകയും ചെയ്യും.
43 : അവര്‍ ഒഴിഞ്ഞുപോകുക നിമിത്തം പാഴായിക്കിടക്കുമ്പോള്‍ നാട് അതിന്റെ സാബത്തില്‍ സന്തോഷിക്കും. അവര്‍ തങ്ങളുടെ അകൃത്യങ്ങള്‍ക്കു പരിഹാരം ചെയ്യണം. എന്തെന്നാല്‍ അവര്‍ എന്റെ നിയമങ്ങള്‍ അവഗണിച്ചു. അവരുടെ ഹൃദയം എന്റെ കല്പനകളെ നിരസിച്ചു.
44 : ഇതെല്ലാമാണെങ്കിലും ശത്രുദേശത്തായിരിക്കുമ്പോള്‍ ഞാന്‍ അവരെ പരിപൂര്‍ണമായി തള്ളിക്കളയുകയോ അവരോടുള്ള ഉടമ്പടി ലംഘിക്കുന്നവിധത്തില്‍ അവരെ വെറുക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. എന്തെന്നാല്‍, ഞാന്‍ അവരുടെ ദൈവമായ കര്‍ത്താവാണ്.
45 : ഞാന്‍ ജനതകള്‍ കാണ്കേ ഈജ്പിതുദേശത്തുനിന്നു കൊണ്ടുവന്ന അവരുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടി അവരെ പ്രതി അനുസ്മരിക്കും. അങ്ങനെ ഞാന്‍ അവരുടെ ദൈവമായിരിക്കും. ഞാനാണ് കര്‍ത്താവ്.
46 : സീനായ് മലമുകളില്‍വച്ചു കര്‍ത്താവ് ഇസ്രായേല്‍ ജനവുമായി മോശവഴി ഉറപ്പിച്ച ഉടമ്പടിയുടെ നിയമങ്ങളും ചട്ടങ്ങളും പ്രമാണങ്ങളുമാണിവയെല്ലാം.
അദ്ധ്യായം 27
നേര്‍ച്ചകള്‍
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ജനത്തോടു പറയുക, വ്യക്തികളെ കര്‍ത്താവിനു നേരുകയാണെങ്കില്‍, അവരുടെ വില നിശ്ചയിക്കേണ്ടത് ഇപ്രകാരമാണ്:
3 : ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള പുരുഷനാണെങ്കില്‍ അവന്റെ മൂല്യം വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം;
4 : സ്ത്രീയാണെങ്കില്‍ മുപ്പതുഷെക്കലും.
5 : അഞ്ചു വയസ്സിനും ഇരുപതു വയസ്സിനും മധ്യേയാണെങ്കില്‍ പുരുഷന് ഇരുപതു ഷെക്കലും സ്ത്രീക്ക് പത്തുഷെക്കലുമായിരിക്കണം മൂല്യം.
6 : ഒരുമാസം മുതല്‍ അഞ്ചു വര്‍ഷംവരെയാണ് പ്രായമെങ്കില്‍ ആണ്‍കുട്ടിക്ക് അഞ്ചു ഷെക്കല്‍ വെള്ളിയും പെണ്‍കുട്ടിക്ക് മൂന്നു ഷെക്കല്‍ വെള്ളിയുമായിരിക്കണം.
7 : അറുപതോ അതില്‍ കൂടുതലോ ആണ് പ്രായമെങ്കില്‍ പുരുഷനു പതിനഞ്ചു ഷെക്കലും സ്ത്രീക്കു പത്തുഷെക്കലുമായിരിക്കണം.
8 : നിന്റെ മൂല്യനിര്‍ണയത്തിനനുസരിച്ച് നല്കാന് കഴിയാത്തവിധം ഒരാള്‍ ദരിദ്രനാണെങ്കില്‍ അവന് പുരോഹിതന്റെ മുന്പില് ഹാജരാകണം. പുരോഹിതന് അവന്റെ വില നിശ്ചയിക്കട്ടെ. നേര്‍ന്നവന്റെ കഴിവിനനുസരിച്ച് പുരോഹിതന് അവനു വില നിശ്ചയിക്കട്ടെ.
9 : കര്‍ത്താവിനു ബലിയര്‍പ്പിക്കാവുന്ന മൃഗത്തെയാണു കര്‍ത്താവിനു നേരുന്നതെങ്കില്‍ ആരു നേര്‍ന്നാലും അതു വിശുദ്ധമായിരിക്കും.
10 : അവന് മറ്റൊന്നിനെ അതിനു പകരമാക്കുകയോ മറ്റൊന്നുമായി വച്ചുമാറുകയോ ചെയ്യരുത്. നല്ലതിനു പകരം ചീത്തയെയോ ചീത്തയ്ക്കു പകരം നല്ലതിനെയോ വച്ചുമാറരുത്. ഒരു മൃഗത്തെ മറ്റൊരു മൃഗവുമായി വച്ചുമാറുന്നെങ്കില്‍ രണ്ടും കര്‍ത്താവിനുള്ളതായിരിക്കും.
11 : കര്‍ത്താവിനു ബലി അര്‍പ്പിക്കാന്‍ കൊള്ളാത്ത അശുദ്ധമൃഗത്തെയാണു നേര്‍ന്നിട്ടുള്ളതെങ്കില്‍ അതിനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.
12 : നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതന് അതിനു മൂല്യം നിര്‍ണയിക്കട്ടെ.
13 : പുരോഹിതന്റെ മൂല്യനിര്‍ണയം അന്തിമമായിരിക്കും. എന്നാല്‍, അതിനെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിച്ച മൂല്യത്തോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടി നല്‍കണം.
14 : ഒരുവന് തന്റെ ഭവനം വിശുദ്ധമായിരിക്കാന്‍ വേണ്ടി കര്‍ത്താവിനു പ്രതിഷ്ഠിക്കുകയാണെങ്കില്‍ പുരോഹിതന് അതു നല്ലതോ ചീത്തയോ എന്നു നിര്‍ണയിക്കട്ടെ. പുരോഹിതന്റെ മൂല്യനിര്‍ണയം അന്തിമമായിരിക്കും.
15 : വീടു പ്രതിഷ്ഠിച്ചവന് അതു വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിക്കപ്പെട്ട വിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടി പണമായി നല്‍കണം. അപ്പോള്‍ വീട് അവന്റേതാകും.
16 : ഒരാള്‍ തനിക്ക് അവകാശമായി ലഭിച്ചവസ്തുവില്‍ ഒരുഭാഗം കര്‍ത്താവിനു സമര്‍പ്പിക്കുകയാണെങ്കില്‍ അതിനുവേണ്ട വിത്തിന്റെ കണക്കനുസരിച്ചായിരിക്കണം മൂല്യനിര്‍ണയം. ഒരു ഓമര്‍യവം വിതയ്ക്കാവുന്ന നിലത്തിന് അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം വില.
17 : ജൂബിലിവര്‍ഷം തുടങ്ങുന്ന നാള്‍മുതല്‍ ഒരുവന് തന്റെ വയല്‍ സമര്‍പ്പിക്കുകയാണെങ്കില്‍, അതിന്റെ വില നീ നിശ്ചയിക്കുന്നതു തന്നെ.
18 : എന്നാല്‍, അവന് ജൂബിലിക്കുശേഷമാണ് വയല്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അടുത്ത ജൂബിലിവരെ എത്ര വര്‍ഷമുണ്ടെന്നു കണക്കാക്കി അതനുസരിച്ച് പുരോഹിതന് മൂല്യനിര്‍ണയം നടത്തണം. അതു നീ നിര്‍ണയിച്ച മൂല്യത്തില്‍ നിന്നു കുറയ്ക്കണം.
19 : സമര്‍പ്പിച്ച വയല്‍ വീണ്ടെടുക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണയിച്ച മൂല്യത്തോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടി നല്‍കണം. അപ്പോള്‍ അത് അവന്റേതാകും.
20 : എന്നാല്‍, അവന് തന്റെ വയല്‍ വീണ്ടെടുക്കാതിരിക്കുകയോ അതു മറ്റൊരുവനു വില്ക്കുകയോ ചെയ്താല്‍ പിന്നീടൊരിക്കലും വീണ്ടെടുക്കാവുന്നതല്ല.
21 : അതു ജൂബിലിവത്സരത്തില്‍ സ്വതന്ത്രമാകുമ്പോള്‍ സമര്‍പ്പിത വസ്തുപോലെ കര്‍ത്താവിനുള്ളതായിരിക്കും. അതിന്റെ അവകാശി പുരോഹിതനാണ്.
22 : പൂര്‍വികരില്‍നിന്ന് അവകാശമായി ലഭിച്ചതല്ലാതെ വിലയ്ക്കു വാങ്ങിയ വയല്‍ ഒരാള്‍ കര്‍ത്താവിനു സമര്‍പ്പിക്കുകയാണെങ്കില്‍,
23 : ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി പുരോഹിതന് വില നിശ്ചയിക്കണം. അന്നുതന്നെ അവന് അതിന്റെ വില വിശുദ്ധവസ്തുവായി കര്‍ത്താവിനു നല്‍കണം.
24 : വയല്‍ പിന്തുടര്ച്ചാവകാശമായി ആരുടേതായിരുന്നുവോ അവനില്‍നിന്നു വാങ്ങിയവന് ജൂബിലിവത്സരത്തില്‍ അതു തിരിയേ കൊടുക്കണം.
25 : എല്ലാ മൂല്യനിര്‍ണയവും വിശുദ്ധമന്ദിരത്തിലെ ഷെക്കലിന്റെ കണക്കനുസരിച്ചുവേണം. ഇരുപതു ഗേരയാണ് ഒരു ഷെക്കല്‍.
26 : മൃഗങ്ങളുടെ കടിഞ്ഞൂല്‍ സന്തതികളെ ആരും വിശുദ്ധീകരിക്കേണ്ടതില്ല. അവ കര്‍ത്താവിനുള്ളതാണ്. കാളയായാലും ആടായാലും അതു കര്‍ത്താവിന്റേതാണ്.
27 : എന്നാല്‍, അത് അശുദ്ധമൃഗമാണെങ്കില്‍ നിര്‍ണയിക്കപ്പെടുന്ന മൂല്യത്തോടൊപ്പം അഞ്ചിലൊന്നുകൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം. വീണ്ടെടുത്തില്ലെങ്കില്‍ മൂല്യനിര്‍ണയമനുസരിച്ച് വില്‍ക്കണം.
28 : എന്നാല്‍ കര്‍ത്താവിനു നിരുപാധികം സമര്‍പ്പിച്ചയാതൊന്നും മനുഷ്യനോ മൃഗമോ അവകാശമായി കിട്ടിയ നിലമോ ആകട്ടെ, വില്ക്കുകയോ വീണ്ടെടുക്കുകയോ അരുത്. സമര്‍പ്പിത വസ്തുക്കള്‍ കര്ത്താവിന് ഏറ്റവും വിശുദ്ധമാണ്.
29 : മനുഷ്യരില്‍നിന്നു നിര്‍മൂലനം ചെയ്യാന്‍ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടെടുക്കരുത്. അവനെ കൊന്നുകളയണം.
30 : ധാന്യങ്ങളോ വൃക്ഷങ്ങളുടെ ഫലങ്ങളോ ആയി ദേശത്തുള്ളവയുടെയെല്ലാം ദശാംശം കര്‍ത്താവിനുള്ളതാണ്. അതു കര്‍ത്താവിനു വിശുദ്ധമാണ്.
31 : ആരെങ്കിലും ദശാംശത്തില്‍നിന്ന് ഒരു ഭാഗം വീണ്ടെടുക്കാന്‍ ആഗ്രഹിച്ചാല്‍ അതോടൊപ്പം അഞ്ചിലൊന്നു കൂടി കൊടുക്കണം.
32 : ആടുമാടുകളുടെ ദശാംശം, ഇടയന്റെ അധീനതയിലുള്ള എല്ലാ മൃഗങ്ങളുടെയും പത്തിലൊന്ന്, കര്‍ത്താവിനുള്ളതാണ്. അവ കര്‍ത്താവിനു വിശുദ്ധമാണ്.
33 : അവ നല്ലതോ ചീത്തയോ എന്ന് അന്വേഷിക്കേണ്ടതില്ല. അവയെ വച്ചുമാറുകയുമരുത്. അങ്ങനെ ചെയ്താല്‍ അവയും വച്ചുമാറിയവയും കര്‍ത്താവിനുള്ളതായിരിക്കും. അവയെ വീണ്ടെടുത്തുകൂടാ.
34 : ഇസ്രായേല്‍ജനത്തിനു വേണ്ടി സീനായ്മലമുകളില്‍വച്ച് കര്‍ത്താവ് മോശയ്ക്കു നല്കിയ കല്പനകളാണ് ഇവ.
0 comments:
Post a Comment